സംസ്ഥാന അവാർഡിൻറെ തിളക്കത്തിൽ കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടൻ-മണികണ്ഠന്റെ ആദ്യ വിദേശയാത്ര. പുതിയ സിനിമയായ അലമാരയുടെ പ്രീമിയർ ഷോയിൽ പങ്കെടുക്കാൻ മണികണ്ഠന് ദുബായിലെത്തി ആരാധകരെ കയ്യിലെടുത്തു.
അങ്ങനെ മണികണ്ഠൻ കടൽ കടന്നു. ജീവിതത്തിലാദ്യമായി. പുതിയ സിനിമ അലമാരയുടെ പ്രചരണത്തിൻറെ ഭാഗമായിട്ടായിരുന്നു ദുബായ് യാത്ര. അലമാര തന്നെ പറപ്പിച്ചു കളഞ്ഞു എന്നായിരുന്നു ആദ്യ വിദേശയാത്രയെ കുറിച്ച് മണികണ്ഠൻറെ കമൻറ്. അലമാരയുടെ ചിത്രീകരണത്തിന് ബാംഗ്ലൂരിൽ പോയപ്പോഴാണ് മണികണ്ഠൻ ആദ്യമായി വിമാനത്തിൽ കയറിയതും.
ദുബായിലെത്തിയപ്പോൾ മലയാളികളുടെ കയ്യടി കൂടുതൽ കിട്ടിയതും ബാലൻ ചേട്ടനു തന്നയായിരുന്നു. കമ്മട്ടിപ്പാട്ടത്തിലെ പ്രശസ്തമായ കയ്യടിക്കടാ എന്ന ഡയലോഗ് അവതരിപ്പിച്ച് മണികണ്ഠൻ പ്രേക്ഷകരെ കയ്യിലെടുക്കുകയും ചെയ്തു.