തമിഴിൽ മാത്രമല്ല തെലുങ്കിലും വിജയക്കൊടി പാറിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. നടി നായികയായി എത്തിയ തെലുങ്ക് ചിത്രവും ഹിറ്റായതോടെ പ്രതിഫലും കുത്തനെ ഉയർന്നു. തെലുങ്കില്‍ പുതിയ സിനിമയ്ക്ക് വേണ്ടി കീര്‍ത്തിയുടെ പ്രതിഫലം ഒരുകോടി രൂപയാണ്.
ബെല്ലംകൊണ്ട ശ്രീനിവാസ് നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ് നടി ഒരുകോടി രൂപ വാങ്ങുന്നത്. ശ്രീനിവാസിന്റെ അച്ഛനും പ്രശസ്ത നിര്‍മാതാവുമായ ബെല്ലംകൊണ്ട സുരേഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
നേനു ശൈലജ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി തെലുങ്കിലെത്തുന്നത്. തുടര്‍ന്ന് നേനു ലോക്കല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മഹാനദി, നാ ഇഷ്ടം നുവ്വു എന്നീ ചിത്രങ്ങളില്‍ നടി കരാറൊപ്പുവച്ചിട്ടുണ്ട്.
തമിഴിൽ ഇതിനോടകം ധനുഷ്, വിജയ് എന്നിവരുടെ നായികയായി അഭിനയിച്ചു. സൂര്യ നായകനായെത്തുന്ന താനേ സേർന്ത കൂട്ടം എന്ന സിനിമയിലും കീർത്തിയാണ് നായിക.