E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 15 2017 07:22 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കുഞ്ഞു തൈമൂറിന്റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി കരീന കപൂർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

taimur
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കരീന കപൂർ - സെയ്ഫ് അലി ഖാൻ ദമ്പതിമാർക്ക് കുഞ്ഞു പിറന്ന നിമിഷം മുതൽ അവൻ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. തൈമൂർ എന്ന പേരിനു മുകളിൽ ഉണ്ടായ വിവാദങ്ങൾ എല്ലാം കെട്ടടങ്ങി കഴിഞ്ഞു. ഇപ്പോൾ ബി ടൗണിൽ ചർച്ചാവിഷയം തൈമൂറിന്റെ സൗന്ദര്യമാണ്. എല്ലാ കുഞ്ഞുങ്ങളും സുന്ദരന്മാരും സുന്ദരിമാരും ആണെങ്കിലും ചെമ്പൻ നിറത്തിലെ തലമുടിയും വട്ടമുഖവും വെള്ളാരം കണ്ണുകളുമുള്ള തൈമൂറിന്റെ സൗന്ദര്യം കൂട്ടത്തിൽ വ്യത്യസ്‍തമാകുന്നു. അതുകൊണ്ടുതന്നെ ആരാധകരും സുഹൃത്തുക്കളും എല്ലാം ഒളിഞ്ഞും മറഞ്ഞും അറിയാൻ ആഗ്രഹിക്കുന്നത് ജൂനിയർ സെയ്ഫ് അലിഖാന്റെ ഈ സൗന്ദര്യ രഹസ്യമാണ്. ഒടുവിൽ ആരാധകർക്കു മുന്നിൽ തൈമൂറിന്റെ സൗന്ദര്യരഹസ്യം വെളുത്തിപ്പെടുത്തിയിരിക്കുകയാണ് കരീന. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരീന ഇത് തുറന്നു പറഞ്ഞത്. എനിക്കറിയാം തൈമൂർ ഏറെ സുന്ദരനാണ്. ഞാനും ആ സൗന്ദര്യം ആസ്വദിക്കുന്നു. പത്താൻ കുടുംബത്തിലെ ജീനാണ് അവന്റെ സൗന്ദര്യത്തിന്റെ ആദ്യ രഹസ്യം, മാത്രമല്ല ഗർഭിണിയായിരിക്കുമ്പോൾ ഞാൻ ധാരാളം നെയ്യ് കഴിക്കുമായിരുന്നു. കുഞ്ഞിന്റെ ത്വക്കിലും മുടിയിലും പ്രതിഫലിക്കുന്നത് നെയ്യിന്റെ ഗുണമാണ്. 

മാത്രമല്ല, ഞാൻ എന്റെ ഗർഭകാലം ഏറെ ആസ്വദിച്ചിരുന്നു. ഞാൻ സന്തോഷിക്കാൻ കിട്ടുന്ന ഒരവസരവും വെറുതെ കളഞ്ഞില്ല. ഗർഭകാലത്ത് എന്റെ ശരീരഭാരം 18 കിലോ വർദ്ധിച്ചത് ഒരിക്കലും എന്നെ അലോസരപ്പെടുത്തിയില്ല. കാരണം വീട്ടുകാരും സുഹൃത്തുക്കളുമായി ഏറെ ആസ്വദിച്ചാണ് ഞാൻ ഗർഭകാലം പൂർത്തിയാക്കിയത്. ഇത് തന്നെയാണ് എന്റെ മകൻ തൈമൂറിന്റെ സൗന്ദര്യത്തിന്റെ രഹസ്യവും. കരീന കപൂർ പറയുന്നു. ഇപ്പോൾ  തങ്ങളുടെ ജീവിതം തൈമൂറിന് ചുറ്റുമാണ്. ഒന്നിനും സമയം ഇല്ലാത്ത സെയ്ഫ് ഇപ്പോൾ തൈമൂറിനെ കൊഞ്ചിക്കുന്നതിനു മാത്രമായി സമയം കണ്ടെത്തുന്നു. ജീവിതത്തിൽ താൻ ഇത്രയേറെ ആസ്വദിച്ച, സന്തോഷിച്ച അവസരം വേറെ ഇല്ല എന്ന് പറയുന്നു കരീന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :