E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 03:00 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

''സിനിമയിലേക്ക് ഇല്ല എന്നൊന്നും പറയുന്നില്ല, ഏറ്റവും ആരാധന മോഹൻ ലാലിനോട്'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

anaswara-yuva കണ്ണൂർ സർവകലാശാല കലാതിലകം പി.അനശ്വര , (മൂന്നാം വർഷ ബിഎ, ഫങ്ഷനൽ ഇംഗ്ലിഷ്, ബ്രണ്ണൻ കോളജ്, തലശേരി, പ്രതിഭയായത്: ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയിലെ വിജയത്തിലൂടെ)
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ക്യാംപസിൽ എങ്ങനെ.. മുൻപുള്ളതിനേക്കാൾ ലൈക്കും കമന്റുമൊക്കെ കിട്ടുന്നുണ്ടോ..?

എവിടെ..! കലോൽസവതിലകമെന്നൊക്കെ പറഞ്ഞാൽ പണ്ടൊക്കെ ക്യാംപസിലെ താരമാണെന്നു കേട്ടിട്ടുണ്ട്. ഇന്നിപ്പോ.. ആ.. കൊള്ളാം.. എന്നമട്ടാണ്. പിന്നെ കലോൽസവത്തിൽ നമ്മുടെ കോളജിനുവേണ്ടി പോയിന്റു നേടിത്തന്ന ആളെന്നരീതിയിൽ എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടവും ബഹുമാനവുമുണ്ട്... 

നൃത്തപ്രതിഭയാകാനുള്ള ടിപ്സ്.?

മികച്ച നർത്തകരുടെ ചില്ലറ steps ഒക്കെ ശ്രദ്ധിക്കും. ചിലതൊക്കെ കോപ്പിയടിച്ചിട്ടുണ്ട്. (ഡാൻസിൽ കോപ്പിയടി അത്രവല്യ പാപമൊന്നുമല്ല..) പിന്നെ എന്റേതായ രീതിയിൽ പൊടിക്കൈകളോടെ അവതരിപ്പിക്കും. എന്നും രാവിലെ ഒരുമണിക്കൂർ നൃത്തപരിശീലനം നിർബന്ധം. പിന്നെ സമയംകിട്ടുമ്പോഴൊക്കെ.. 

നൃത്തം കണ്ട് കണ്ണുമിഴിച്ചു നിന്നുപോയി എന്നു പറയാവുന്ന അവസരം.?

മുൻപു കണ്ണൂരിലും തലശേരിയിലും ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം നേരിട്ടുകണ്ടു.. കണ്ണെടുക്കാൻ കഴിഞ്ഞില്ല. എന്താ എനർജി. ശോഭനയുടെ ഡാൻസ് ടിവിയിലേ കണ്ടിട്ടുള്ളൂ. നേരിട്ടു കാണണമെന്നു വലിയ ആഗ്രഹമുണ്ട്. പിന്നെ നാഷനൽ യൂത്ത്ഫെസ്റ്റിവലിലൊക്കെ പോകുമ്പോൾ കഥക് നേരിട്ടു കാണാറുണ്ട്. ഇതുവരെ പരീക്ഷിച്ചുനോക്കാത്ത ഇനമാണ്. ഏറെ ഇഷ്ടവുമുണ്ട്.

ആരോടാണ് ആരാധന ....?

മോഹൻലാലിനോട്.. (ലാലങ്കിളിനെ ഇഷ്ടമില്ലാത്തത് ആർക്കാണ്..?). മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ലാലങ്കിളിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയതായിരുന്നു. കോഴിക്കോട് ഷൂട്ടിങ് ലൊക്കേഷനിലുമെത്തി. എന്നാൽ ചില സാങ്കേതിക തടസങ്ങൾ കാരണം കഴിഞ്ഞില്ല. സങ്കടമൊന്നുമുണ്ടായില്ല. അങ്കിളിനെ നേരിൽ കാണാൻ കഴിഞ്ഞല്ലോ..?

നൃത്തം, തിലകം പിന്നെ സിനിമ.. ഇതുതന്നെയാണോ വഴി..?

സിനിമയിൽ ക്രേസ് ഒന്നും തോന്നിയിട്ടില്ല. സിനിമയിൽ അഭിനയിക്കാൻ രണ്ടുതവണ ഓഫർ (മുന്തിരിവള്ളിക്കു പുറമെ) വന്നതാണ്. അപ്പോ പഠനവും അഭിനയവും ഒരുമിച്ചുപോകില്ല. ഡാൻസ് പഠനവും പരിശീലനവും മുടങ്ങുമെന്നുവന്നതോടെ ഓഫർ നിരസിച്ചു. എന്നു കരുതി സിനിമയിലേക്ക് ഇല്ല എന്നൊന്നും പറയുന്നില്ല.. ഇപ്പോ ഇങ്ങനെയൊക്കെയങ്ങുപോകട്ടെ. 

കൂടുതൽ വാർത്തകൾ വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :