തീയേറ്ററുകൾക്ക് കാത്തുനിൽക്കാതെ നടനും സംവിധായകനുമായ കൊല്ലം അജിത്തിന്റെ രണ്ടാമത്തെ സിനിമ പ്രേക്ഷകരിലേക്ക്. ജനകീയ പ്രദർശനങ്ങൾ സംഘടിപ്പിച്ചാണ് സിനിമ കാഴ്ചക്കാരിലേക്ക് എത്തിക്കുന്നത്. ആദ്യ പ്രദർശനം കോഴിക്കോട് നടന്നു
തീവ്രവാദം പ്രമേയമാക്കിയാണ് കൊല്ലം അജിത്ത് തന്റെ രണ്ടാമത്തെ സിനിമയെടുത്തത്. പക്ഷേ സൂപ്പർ താരങ്ങളില്ലാത്ത, ചെലവുകുറഞ്ഞ സിനിമയ്ക്ക് തീയേറ്റർ ലഭിക്കുക എളുപ്പമല്ല. എങ്കിലും സിനിമ ജനങ്ങൾ കാണാതെ പോകുകയും അരുത്. അങ്ങിനെയാണ് പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കാമെന്ന ആശയം വന്നത്. കോഴിക്കോട്ടെ ആദ്യപ്രദർശനത്തിന് ആളുകൂടിയതോടെ സംവിധായകന് സന്തോഷം. അജിത്തിന്റേത് തന്നെയാണ് സിനിമയുടെ തിരക്കഥയും. രണ്ടരമണിക്കൂർ ദൈർഘ്യമുള്ള ചിത്രം കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രദർശനത്തിനെത്തും.