കന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച പി.സി ജോര്‍ജിന് സമൂഹമാധ്യമങ്ങളില്‍ ട്രോളര്‍മാരുടെ വക കൂട്ടത്തല്ല്. ഇന്നലെ ഉച്ചയ്ക്കാണ് ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിന്റെ പേരില്‍ പി.സി ജോര്‍ജ്, എംഎല്‍എ ഹോസ്റ്റലിലെ കന്റീന്‍ ജീവനക്കാരനെ തല്ലിയത്.
തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും പി.സി ജോര്‍ജ് ട്രോളര്‍മാരുടെ മുത്താണ്. എന്നും വാരിക്കോരി ആശയങ്ങള്‍ നല്കുന്ന പ്രമുഖരില്‍ പ്രധാനി. ജോര്‍ജിനെ വച്ച് മറ്റുള്ളരെ തല്ലുന്നതായിരുന്നു ട്രോളര്‍മാരുടെ ഹരം. എന്നാല്‍ കന്റീന്‍ ജീവനക്കാരനെ മര്‍ദിച്ചതോടെ കളിമാറി. പി.സി ജോര്‍ജിനെ വില്ലനാക്കി തലങ്ങുംവിലങ്ങും ട്രോളുകള്‍. വിശന്നാല്‍ നിങ്ങള്‍ നിങ്ങളല്ലാതാകും എന്ന പരസ്യവാചകത്തിന്റെ ചുവടുപിടിച്ചാണ് ട്രോള്‍ പൊങ്കാല. എന്നും തളളുകള്‍ കൊണ്ട് ട്രോളന്മാരുടെ വയറുനിറക്കുന്ന പി.സി ഇന്നലെ തല്ലു കൊണ്ട് വയറുനിറച്ചു.