തൻമയയ്ക്കൊരു കുഞ്ഞനുജൻ; നരേനും മഞ്ജുവിനും ആൺകുഞ്ഞ്

narainwb
SHARE

നടൻ നരേന് ആൺകുഞ്ഞ് പിറന്നതിന്റെ സന്തോഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ച് താരം . കുഞ്ഞുവാവയുടെ കയ്യുടെ ചിത്രവും താരം പങ്കുവെച്ചു. ആരാധകരും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേർ ആശംസ അറിയിച്ചു.മീര ജാസ്മിന്‍, സരിത ജയസൂര്യ, മുന്ന, പ്രിയങ്ക നായര്‍, ഷറഫുദ്ദീന്‍, സംവൃത സുനില്‍, കൃഷ്ണപ്രഭ തുടങ്ങിയവരെല്ലാം ആശംസകള്‍ അറിയിച്ചെത്തിയിട്ടുണ്ട്. അതിഥിയെ വരവേൽക്കാൻ ഉള്ള തയ്യാറെടുപ്പിലാണെന്ന് 15ാം വിവാഹ വാർഷിക ദിനത്തിൽ നരേന്‍ പറഞ്ഞിരുന്നു. 

2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്. സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ താരം പിന്നീട് തമിഴിലേക്ക് ചുവടു മാറ്റി. അടുത്തിടെ ഇറങ്ങിയ കമൽഹാസൻ ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു. അദൃശ്യം ആണ് മലയാളത്തില്‍ അവസാനമായി റിലീസിനെത്തിയ അദ്ദേഹത്തിന്റെ ചിത്രം. കൈതി 2 ആണ് നടന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്. 

MORE IN ENTERTAINMENT
SHOW MORE