ജിത്തുവുമായി ചേർന്ന് മോഹൻലാലിന്റെ പുതിയ ചിത്രം; പ്രഖ്യാപിച്ച് ആന്റണി

antony-21
SHARE

മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാറിന്റെ റിലീസ് കോവിഡ് കാരണം നീണ്ടുപോകുന്നതിനിടെ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ജിത്തു ജോസഫുമായി ചേര്‍ന്ന് മറ്റൊരു ചിത്രം പ്രഖ്യാപിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. പുതിയ ചിത്രം ദൃശ്യത്തിന്റെ മൂന്നാം പതിപ്പല്ലെന്നും സാഹചര്യം അനുകൂലമെങ്കില്‍ മരയ്ക്കാര്‍ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാനാണ് തീരുമാനമെന്നും ആന്റണി പെരുമ്പാവൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ദൃശ്യം ഒന്നാം ഭാഗത്തില്‍ ജോര്‍ജുകുട്ടി പാറമടയില്‍ മുക്കിയ അതേ മഞ്ഞ കാര്‍. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയോട് സഹായം തേടിയെത്തുന്ന പ്രിയദര്‍ശിനി രാംദാസിനൊപ്പം മനസില്‍ പതിഞ്ഞ ആ ചുവന്ന കാര്‍ . പിന്നെ പിന്‍ഗാമിയിലെ ക്യാപ്റ്റന്‍ വിജയ് മേനോനില്‍ തുടങ്ങി നിരവധി മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ സഞ്ചരിച്ച ആ ബൈക്ക് ഓര്‍മയില്ലെ. മോഹന്‍ലാലിന്റെ സന്തതസഹചാരിയായി നീണ്ട മുപ്പത്തിമൂന്ന് വര്‍ഷത്തെ യാത്രയ്ക്കിടയില്‍  ഇങ്ങനെ പലതും കൂടെ കൂട്ടിയിട്ടുണ്ട് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. നൂറുകോടിരൂപ മുടക്കിയ മരയ്ക്കാറിന്റെ ലോക റിലീസ് കോവിഡ്കാരണം പലവട്ടം മുടങ്ങിയിട്ടും അത് തിയറ്ററില്‍തന്നെ റിലീസ് ചെയ്യുമെന്ന് പറയുന്നു ആന്റണി. കാരണം ഇത് മോഹന്‍ലാലിന്റെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും സ്വപ്നപദ്ധതിയാണ്.

ഇതിനിടയില്‍ ജിത്തുജോസഫ് മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ ടീമില്‍നിന്ന് ഒരു സിനിമകൂടി വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. ഒരുപാട് പേരുടെ ജീവനോപാധി എന്ന നിലയില്‍ സിനിമ അത് ആവശ്യപ്പെടുന്നുണ്ടെന്ന് പറയുന്നു ആന്റണി. പക്ഷെ ഇപ്പോള്‍ സംഭവിക്കാന്‍ പോകുന്നത് ദൃശ്യം മൂന്നല്ല. അത് പിന്നീടൊരിക്കല്‍. ബാറോസിന്റെ സംവിധായകനും നായകനുമൊക്കെയായുള്ള കൂടുവിട്ട് കൂടുമാറ്റത്തിനിടെ കോവിഡ്കാലം ഉണ്ടാക്കിയ ഇടവേളയില്‍ മോഹന്‍ലാല്‍ ചെന്നൈയിലാണ്. ആന്റണി പെരുമ്പാവൂരിലെ വീട്ടിലും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...