ഇടി മാത്രമല്ല, പാട്ടും വഴങ്ങും; ‘സുഖമോ ദേവി’ പാടി ബാബു ആന്റണി; വിഡിയോ

babu-antony-singing-sughamo-devi
SHARE

അടിയും ഇടിയും അഭിനയവും മാത്രമല്ല, പാടാനും തനിക്ക് കഴിയുമെന്ന് തെളിയിച്ച് നടൻ ബാബു ആന്റണി. ‘സുഖമോ ദേവി’ എന്ന ഹിറ്റ് പാട്ടിന്റെ കവർ പതിപ്പുമായാണ് താരം എത്തിയിരിക്കുന്നത്. ബാബു ആന്റണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവച്ചത്. 

പ്രമുഖർ ഉള്‍പ്പെടെ പലരും കമന്റുകളുമായെത്തുന്നുണ്ട്. സ്ട്രോങ് മസിലുകൾ മാത്രമല്ല മധുരമായ ആലാപന ശൈലി കൂടി ഉണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത് എന്നാണ് ആരാധകർ പറയുന്നത്.

വേണു നാഗവള്ളിയുടെ സംവിധാനത്തിൽ 1986-ൽ പുറത്തിറങ്ങിയ ‘സുഖമോ ദേവി’ എന്ന ചിത്രത്തിലെ ഗാനമാണിത്. മോഹൻലാൽ, ഉർവശി, ഗീത, ശങ്കർ, തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവീന്ദ്രന്‍ മാസ്റ്റർ ഈണം പകർന്ന പാട്ട് കെ.ജെ.യേശുദാസ് ആണ് ആലപിച്ചത്. ഒഎൻവി കുറുപ്പിന്റേതാണു വരികൾ. ഇന്നും ഒരുപാട് ആളുകള്‍ നെഞ്ചിലേറ്റുന്ന ഗാനമാണിത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...