'ഫിറ്റനസ് ഐക്കൺ, രാജ്ഞി'; വർക്ക്ഔട്ട് ചിത്രം പങ്കുവച്ച് തമന്ന; വൈറൽ

tamannah-workout
SHARE

തെന്നിന്ത്യയിലെ ഗ്ലാമറസ് താരമാണ് തമന്ന ഭാട്ടിയ. ഫിറ്റ്നസ് പ്രേമി കൂടിയായ തമന്ന ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. വർക്ക് ഔട്ടിന് ശേഷമെടുത്ത സെൽഫിയാണ് തമന്ന പങ്കുവച്ചിരിക്കുന്നത്. ബ്രാലറ്റും ട്രാക്ക് പാന്റും ധരിച്ച് മുടി മുറുകെ കെട്ടിയാണ് തമന്ന വ്യായാമം ചെയ്യുന്നത്.  #SlowAndSteady, #KeepGoing, #Postworkoutglow എന്നീ ഹാഷ്‌ടാഗുകൾക്കൊപ്പമാണഅ ചിത്രം പങ്കുവച്ചത്. 

കുറച്ച് മാസങ്ങൾക്ക് മുമ്പ് തമന്നയ്ക്ക കോവിഡ് ബാധിച്ചിരുന്നു. ഇതിന് ശേഷവും താരം വർക് ഔട്ട് ചെയ്യുന്ന വിഡിയോയുമായി രംഗത്തെത്തിയിരുന്നു. ഇടയ്ക്ക് തമന്ന തടിച്ചുവെന്ന് വിമർശിച്ചും ആരാധകർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഫിറ്റ്നസ് ഐക്കൺ എന്നാണ് തമന്നയെ ആരാധകർ വിശേഷിപ്പിക്കുന്നത്. 'ക്വിൻ' എന്നും മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നു

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...