ദിൽജിത്ത് ' ലോക്കൽ വിപ്ലവകാരി'യെന്ന് കങ്കണ; വീണ്ടും വാക്പോര്

diljith-06
SHARE

കർഷകസമരത്തിൽ തുടങ്ങിയ കൊമ്പ് കോർക്കൽ അവസാനിപ്പിക്കാതെ പഞ്ചാബി താരം ദിൽജിത്തും നടി കങ്കണയും. കർഷക സമരത്തിന് വലിയ പിന്തുണ നൽകിയ ദിൽജിത്ത് അവധി ആഘോഷിക്കാൻ വിദേശത്ത് പോയതിൽ ശരികേടുണ്ടെന്നായിരുന്നു കങ്കണയുടെ പരിഹാസം. ദിൽജിത്ത് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും  കങ്കണ പങ്കുവച്ചു. 

‘കൊള്ളാം സഹോദരാ, ഈ ആളുകളെയൊക്കെ ഓരോ കാര്യങ്ങൾ പറഞ്ഞ് തെരുവിലിരുത്തിയിട്ട് ‘ലോക്കൽ വിപ്ലവകാരി’ വിദേശത്ത് അവധി ആഘോഷിക്കുന്നു. ഇതാണ് ശരിയായ ലോക്കൽ വിപ്ലവം.’–കങ്കണ കുറിച്ചു. താമസിയാതെ തന്നെ ദിൽജിത്തിന്റെ മറുപടിയെത്തി. കങ്കണയുടെ ധാരണകളൊക്കെ തെറ്റാണെന്നും കൃഷിക്കാർ കൊച്ചുകുട്ടികളല്ലെന്നും ദിൽജിത് പറയുന്നു. ‘പഞ്ചാബ് മുഴുവൻ കർഷകർക്കൊപ്പമാണ്. ദയവ് ചെയ്ത് ഞാൻ എന്തു ചെയ്യുന്നുവെന്ന് ദിവസവും നോക്കി നടക്കാതിരിക്കുക. നിങ്ങളിൽ നിന്നും ഒരുപാട് ഉത്തരങ്ങൾ ഞങ്ങൾ കാത്തിരിക്കുന്നു. അതൊരിക്കലും ഞങ്ങൾ മറക്കില്ല.’–ദിൽജിത് പറഞ്ഞു.

‘കർഷകരുമായി നിങ്ങൾക്ക് എന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല. പഞ്ചാബ് മുഴുവൻ കർഷകർക്കു പിന്തുണയുമായി ഒപ്പമുണ്ട്. നിങ്ങൾ ട്വിറ്ററിലും നിങ്ങളുടെ തന്നെ മിഥ്യാബോധത്തിലുമാണ് ജീവിക്കുന്നത്. മാത്രമല്ല ഇവിടെ ആരും നിങ്ങളെ ഓർത്ത് ആകുലപ്പെടുന്നില്ല.’–ദിൽജിത് വ്യക്തമാക്കി. സമരം ചെയ്യുന്ന കർഷകർക്ക് ദിൽജിത്ത് പിന്തുണ പ്രഖ്യാപിക്കുകയും ഒരു കോടി രൂപ നൽകുകയും ചെയ്തിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...