ബോളിവുഡിൽ 10വർഷം; ഹിന്ദി സിനിമ ചരിത്രത്തിൽ തന്റെ പേരും വേണം; രൺവീർ സിങ്

ramveersingh
SHARE

ബോളിവുഡിൽ 10വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നടൻ രൺവീർ സിങ്. ഹിന്ദി സിനിമ ചരിത്രത്തിൽ തന്റെ പേരും അടയാളപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് രൺവീർ പറഞ്ഞു.

പിൽകാലത്തു സിനിമ ചരിത്രം പരിശോധിക്കുന്നവർ തന്റെ പേരും ചേർത്ത്  വായിക്കണം. ബോളിവുഡിന്റെ ഫിലിമോഗ്രാഫിയിൽ രൺവീറിന്റെതായ ഒരിടം വേണം. ആ ചരിത്രതാളിൽ തന്റെ പേരും സ്വർണലിബിയിൽ എഴുതി ചേർക്കണം.10വർഷം കഴിയുമ്പോഴത്തെ ഈ മോഹം ഒട്ടും ചെറിയ കാര്യമല്ല. ലക്ഷ്യം അല്പം ഉയരത്തിൽ തന്നെയാണ്. ഇനിയുള്ള ഓരോ ദിവസവും ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ്. കഠിനധ്വാനം ചെയ്യാനുള്ള മനസ് മാത്രമാണ് കൈമുതൽ. രൺവീർ തീരുമാനിച്ചുറപ്പിച്ചാണ് പറയുന്നതെന്ന് വ്യക്തം. 2010ൽ യാഷ് രാജ് ഫിലംസ് ഒരുക്കിയ ഹിറ്റ്‌ റൊമാന്റിക് കോമഡി baand baja barrath ലൂടെയാണ് രൺവീർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സഞ്ജയ്‌ ലീല ബാൻസലി ചിത്രം  റശ്ലീല രൺവീറിനു മികച്ച ഒരിടം ബോളിവുഡിൽ നേടികൊടുത്തു. പത്തു വർഷത്തിൽ കയറ്റിറക്കങ്ങൾ ഏറെ കണ്ട കരിയറായിരുന്നു രൺവീരിന്റേത്. gully boy, bajirao masthani, lootera, padmavat, simmba, തുടങ്ങി നിരവധി ഹിറ്റുകൾ. bloomington ലെ ഇന്ത്യന യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവുമെടുത്ത് നേരെ ബോളിവുഡിലേക്ക് വണ്ടികയറിയപ്പോഴും ഹിന്ദി സിനിമ ചരിത്രത്തിന്റെ ഭാഗമാവുക എന്നത് മനസിലുറപ്പിച്ചിരുന്നോ എന്ന് കാലം തെളിയിക്കട്ടെ.ബോളിവുഡിൽ 10വർഷം; ഹിന്ദി സിനിമ ചരിത്രത്തിൽ തന്റെ പേരും വേണം; രൺവീർ സിങ്

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...