ക്രിസ്മസ് കാഴ്ചയൊരുക്കാന്‍ ഹോളിവുഡ്; ഒടിടി റിലീസിനൊരുങ്ങി 11 ചിത്രങ്ങൾ

movies
SHARE

തിയറ്റുകള്‍ അട‍ഞ്ഞുകിടക്കുകയാണെങ്കിലും  ക്രിസ്മസ് കാലത്തേയ്ക്ക് ഡി.സിയുടെ വണ്ടര്‍ വുമണ്‍ അടക്കം പതിനൊന്ന് ഹോളിവുഡ് ചിത്രങ്ങളാണ്  എത്തുന്നത്. ഓടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് എന്നതിനാല്‍ ഇന്ത്യയിലെ പ്രേക്ഷകര്‍ക്കും  ആസ്വദിക്കാം.

ഡി സി ആരാധകരെ നിരാശപ്പെടുത്താതെ ക്രിസ്മസ് ദിനത്തിലാണ് വണ്ടര്‍വുമണ്‍ 1984 എത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമായ എച്ച് ബി ഓ മാക്സിലൂടെയും തിയറ്ററിലൂടെയും ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും.  ഡിസ്നിയുടെ ആനിമേഷന്‍ ചിത്രം സോള്‍ ഡിസ്നി പ്ലസിലൂടെയാണ് വരുന്നത്. ഇന്ത്യയിലും ക്രിസ്മസ് ദിനത്തില്‍ ചിത്രമെത്തും

പുലിറ്റ്സര്‍ സമ്മാനജേതാവ് ഓഗസ്റ്റ് വില്‍സന്റെ നാടകത്തെ ആസ്പഥമാക്കി ഒരുക്കിയ മ റെയ്നീസ് ബ്ലാക് ബോട്ടം എന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ 18ന് റിലീസ് ചെയ്യും. അന്തരിച്ച നടന്‍ ചാഡ്വിക് ബോസ്മാന്റെ അവസാന ചിത്രംകൂടിയാണിത്.

സൗണ്ട് ഓഫ് മെറ്റല്‍ ആമസോണ്‍ പ്രൈമിലും ലെറ്റ് ദെം ഓള്‍ ടോക് എച്ച് ബി ഓ മാക്സിലും  ദി പ്രോം നെറ്റ്ഫ്ലികിസിലുടെയും എത്തും .  മോണ്‍സ്റ്റര്‍ ഹണ്ടര്‍, ന്യൂസ് ഓഫ് ദി വേള്‍ഡ് എന്നീ ചിത്രങ്ങള്‍ മാത്രമാണ് തിയറ്ററിലൂടെ മാത്രമായി ഇറങ്ങുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...