‘നിങ്ങളെ ഇഷ്ടമാണ്, എന്തിനാണ് ഒരു മുസ്​ലിമിനെ വിവാഹം ചെയ്തത്?’; പ്രിയാമണിയുടെ മറുപടി

priyamani-comment
SHARE

നടി പ്രിയാമണി ഇൻസ്റ്റഗ്രമിൽ പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുമായി എത്തിയ ആരാധകന് വായടപ്പിക്കുന്ന മറുപടി കൊടുത്ത് താരം.‘രക്ത് ചരിത സിനിമ മുതല്‍ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്​ലിമിനെ വിവാഹം ചെയ്തത്’ എന്നാണ് അയാൾ ചോദിച്ചത്. രാജ്യമെങ്ങും ഇത്തരം വിഷയങ്ങൾ സജീവ ചർച്ചയാകുമ്പോഴാണ് താരത്തോടും ആരാധകന്റെ ചോദ്യം. 

ഇതോടെ മറുപടിയുമായി നടി രംഗത്തെത്തി. ഞ‌ാൻ വിവാഹം കഴിച്ചത് ഒരു ഇന്ത്യനെയാണ് എന്നാണ് പ്രിയ പ്രതികരിച്ചത്. വിവാഹത്തിനോ നല്ല കുടുംബ ജീവിതത്തിനോ മതം ഒരു  പ്രശ്‌നമല്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള നടിയുടെ കമന്റിന് പിന്തുണയുമായി ഒട്ടേറെ പേർ രംഗത്തുവന്നു. 

priya-comment-new

തെന്നിന്ത്യന്‍ സിനിമാരംഗത്തെ സജീവ സാന്നിദ്ധ്യമാണ് പ്രിയാമണി. ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ജഡ്ജ് ആയും താരം പ്രത്യക്ഷപ്പെടാറുണ്ട്. 2017 ലാണ് പ്രിയാമണിയും മുസ്തഫയും  വിവാഹിതരാവുന്നത്. ഇവന്റ് ഓര്‍ഗനൈസറായ മുസ്തഫയും പ്രിയാമണിയും ഏറെ കാലമായി ഇഷ്ടത്തിലായിരുന്നു. ബെംഗളൂരുവിലെ റജിസ്റ്റര്‍ ഓഫിസില്‍ വച്ച് നടത്തിയ ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...