ഞെട്ടിച്ച് സായി പല്ലവി, അഞ്ജലി, കാളിദാസ്; ഉള്ളുലയ്ക്കും പാവ കഥൈകൾ; വിഡിയോ

kalidas-new-trailer
SHARE

അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, കാളിദാസ് ജയറാം, ശാന്തനു സിമ്രന്‍, സായി പല്ലവി.. ഓരോ ഷോട്ടിലും അമ്പരപ്പിക്കുന്ന പ്രകടനവുമായി ഈ താരങ്ങൾ ട്രെയിലറിൽ നിറയുകയാണ്.  പാവ കഥൈകള്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ഡിസംബര്‍ 18 നാണ് ചിത്രം റിലീസ് ചെയ്യുക. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ കഥൈകളിലുള്ളത്.

സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെ കുറിച്ചാണ് പാവ കഥെെകള്‍ പറയുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആമസോണ്‍ പ്രെമിന്റെ ആന്തോളജിയായ പുത്തം പുതു കാലൈ പ്രതീക്ഷ നല്‍കുന്ന കഥകളായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ നെറ്റ്ഫ്ലിക്സിന്റെ പാവ കഥൈകള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...