പൊങ്കൽ ആഘോഷമാക്കാൻ 'മാസ്റ്റേഴ്സ്' എത്തും; തിയേറ്ററുകൾ ഒരുങ്ങുന്നു

masters-30
SHARE

കോവിഡിനെ പേടിച്ചു അകന്നു നില്‍ക്കുന്ന ജനക്കൂട്ടത്തെ തിയേറ്ററുകളിലെത്തിക്കാന്‍ പൊങ്കലിനു  ഇളയദളപതിയുടെ  മാസ്റ്റര്‍ റിലീസ് ചെയ്യുമെന്നു സൂചന. ഒ.ടി.ടി റിലീസിനില്ലെന്നു വ്യക്തമാക്കിയ നിര്‍മാതാക്കള്‍  ജനുവരി 13 നു റിലീസിന് ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. 

കോവിഡിനെ തുടര്‍ന്ന് റിലീസ് മുടങ്ങിയ ബിഗ് ബജറ്റ് സിനിമയാണു വിജയ്്യുടെ  മാസ്റ്റര്‍. കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നത് നീണ്ടുപോകുന്നതിനാല്‍ സിനിമ ഒ.ടി.ടി റിലീസിലേക്കു പോകുമെന്ന അഭ്യൂഹമുണ്ടായിരുന്നു.  ഇന്നലെ നിര്‍മാതാക്കളായ എക്സ്.ബി. ഫിലിം ക്രിയേറ്റേഴ്സ് ഇതു നിഷേധിച്ചു രംഗത്തെത്തി. തിയേറ്റര്‍ റിലീസാണ് ലക്ഷ്യമിടുന്നതെന്നും  നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ലെന്നും  എക്സ് ബി ഫിലിംസ് അറിയിച്ചു. പിറകെയാണു ജനുവരി 13നു  ചിത്രം തിയേറ്ററുകളിലെത്തുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.

റിലീസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നാണു  അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.ലോക്ക് ഡൗണ് കഴിഞ്ഞു തിയേറ്ററുകള്‍ തുറന്നെങ്കിലും ആളനക്കം തീരെയില്ല. മാസ്റ്റര്‍ എത്തുന്നതോടെ ഈ അവസ്ഥയ്ക്കു മാറ്റം വരുമെന്നാണു തിയേറ്റര്‍ ഉടമകളുടെ പ്രതീക്ഷ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...