‘കൊല്ലും എന്ന വാക്ക്; കാക്കും എന്ന പ്രതിജ്ഞ’; പുതിയ സിനിമയുമായി പൃഥ്വി

prithvi-kuruthi
SHARE

പുതിയ സിനിമയുടെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. മനു വാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി പൃഥ്വി എത്തുന്നു. കുരുതി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. 

‘കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ!’ ഇതാണ് സിനിമയുടെ ടാഗ് ലൈൻ. പൃഥ്വിരാജ്, ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷൻ മാത്യു, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ എന്നിവരടങ്ങുന്ന വൻതാരനിരയും ചിത്രത്തിലുണ്ട്. ഡിസംബർ 9ന് ഷൂട്ടിങ് ആരംഭിക്കുമെന്ന് പൃഥ്വി വ്യക്തമാക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...