എന്റെ പൊന്നോമനയ്ക്കും ആറു വിരല്‍; ഹൃത്വിക് എന്നു പേരിട്ടു; കുറിപ്പ്

rithik-name
SHARE

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ആറാം വിരല്‍ താരത്തിനോളം തന്നെ പ്രസിദ്ധമാണ്. സിനിമകളില്‍ നടന്‍ ഒരിക്കലും ആ വിരല്‍ മറച്ചു പിടിച്ചിട്ടില്ല. അത് ഭാഗ്യമായി താരം കണ്ടു. റിഷികേശ് എന്ന യുവാവ് താരത്തിനോടുള്ള ആരാധന മൂലം സ്വന്തം മകന് ഹൃത്വിക് എന്നു പേരിട്ടിരിക്കുകയാണ്. അതിനു വേറൊരു കാരണം കൂടിയുണ്ട്. മകന് ആറു വിരലുകള്‍ ഉണ്ട്. അതോടെ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കഴിഞ്ഞ ദിവസമാണ് ആണ്‍കുഞ്ഞ് പിറന്നത്. തൊട്ടടുത്ത ദിവസമാണ് ആറാം വിരല്‍ ശ്രദ്ധയില്‍പ്പെട്ടത്. അതുകൊണ്ടു തന്നെ എന്റെ മകനെ ഹൃത്വിക് എന്ന് വിളിക്കുന്നു- ഹൃഷികേശ് കുറിച്ചു.

കഹോനാ പ്യാർ ഹേ മുതൽ താന്‍  ഹൃത്വിക് റോഷന്റെ ആരാധകനാണെന്നു റിഷികേശ് ട്വിറ്ററില്‍ കുറിച്ചു. സ്വന്തം പേരിന്റെ കൂടെ എച്ച്  എന്ന അക്ഷരം കൂട്ടിച്ചേര്‍ത്തതും അദ്ദേഹത്തോടുള്ള ആരാധന മൂലമാണ്. 

MORE IN Entertainment
SHOW MORE
Loading...
Loading...