'ആറുവയസുകാരിക്കെന്തിന് സോഷ്യൽ മീഡിയ?' അത് അല്ലിയല്ല; വ്യക്തമാക്കി പൃഥ്വി

prithvi-10
SHARE

മകൾ അലംകൃതയുടെ പേരിൽ സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട അക്കൗണ്ട് വ്യാജമെന്ന് വ്യക്തമാക്കി പൃഥ്വിരാജും സുപ്രിയയും. ഇൻസ്റ്റഗ്രാമിലാണ് അല്ലിയുടെ മുഖചിത്രത്തോടെ അല്ലിപൃഥ്വിരാജ് എന്ന പേരിൽ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് പൃഥ്വിയും സുപ്രിയയുമാണെന്നായിരുന്നു കൂടെ ചേർത്ത വിവരം.

വ്യാജനെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കാര്യം വ്യക്തമാക്കി പൃഥ്വിയെത്തിയത്. ഈ പേജ് തങ്ങളല്ല കൈകാര്യം ചെയ്യുന്നതെന്നും ആറുവയസുകാരിക്ക് സമൂഹമാധ്യമ സാന്നിധ്യം വേണമെന്ന് തോന്നുന്നില്ലെന്നും താരം കുറിച്ചു. മകൾക്ക് തിരിച്ചറിവായ ശേഷം വേണമെന്ന് തോന്നിയാൽ അവൾ അക്കൗണ്ട് തുടങ്ങുമെന്നും ഇത്തരം വ്യാജ പ്രൊഫൈലുകളിൽ വീഴരുതെന്നും അദ്ദേഹം വ്യക്തമാക്കി. 

കുട്ടികളെ കുട്ടികളായി ജീവിക്കാൻ അനുവദിക്കൂവെന്നും വ്യാജനെ റിപ്പോർട്ട്ചെയ്യണമെന്നും പൃഥ്വി ഹാഷ്ടാഗുകളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...