'ഇത് അമേരിക്കയുടെ വിജയം'; ജോ ബൈഡനും കമലയ്ക്കും അഭിവാദ്യമർപ്പിച്ച് ഹോളിവുഡ്

hollywood-08
SHARE

നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ്‌ പ്രസിഡന്റ് കമല ഹാരിസിനും അഭിവാദ്യമേകി ഹോളിവുഡും. തിരഞ്ഞെടുപ്പ് സമയത്ത് നവമാധ്യമങ്ങളിൽ ബൈഡനായി രംഗത്തിറങ്ങിയവരുടെ വിജയലഹരിയിൽ പ്രതിഷേധിച്ച്  ട്രംപ് അനുകൂലികളും രംഗത്തെത്തി.

മെർലിൻ മൺറോ പാടി നൃത്തം വച്ച 'വെൻ ലവ് ഗോസ് റൊങ് നത്തിങ് ഗോസ് റൈറ്റ്' എന്ന ഗാനരംഗം പോസ്റ്റ് ചെയ്താണ് നടി കാതറിൻ സീറ്റ ജോൺസ് ബൈഡന്റെയും കമലയുടെയും വിജയം ആഘോഷിച്ചത്.  എഫ്ബി പേജിൽ രാഷ്ട്രീയം പറഞ്ഞെന്ന് ആരോപിച്ച് നടിയെ അൺഫോളോ ചെയ്തവർ നിരവധി. ബൈഡന്റെയും കമലയുടെയും വിജയം അമേരിക്കയുടെ വിജയമെന്ന് കുറിച്ചവരിൽ ട്രംപിന്റെ റിപബ്ളിക്കൻ പാർട്ടിയിലെ മിതവാദിയായ  നടൻ അർനോൾഡ് ഷ്വാസ്നഗറുമുണ്ടെന്നതാണ് ഏറെ കൗതുകം. 

നിയമപോരാട്ടം ഓർമിപ്പിപിച്ച് അർനോൾഡിനും കിട്ടി റീട്വീറ്റ്. തീവ്ര ഇടതുപക്ഷക്കാരിയെന്ന് ചിലപ്പോഴെങ്കിലും പേരുകേട്ട  ജെയിംസ് ബോണ്ട് നായിക ഹാലി ബറിയും സന്തോഷം മറച്ചുവച്ചില്ല. കമലയുടെ വിജയത്തെ ഗായിക മേരി ബ്ളൈജിന്റെ വർക് ദാറ്റ് എന്ന ഗാനത്തിനൊപ്പം ചേർത്ത് വയ്ക്കുന്നു ഹോളിവുഡിന്റെ കാറ്റ് വുമണായ ഹാലി. എഴുത്തുകാരി പത്മലക്ഷ്മിയും ഗായിക ലേഡി ഗാഗയുമടക്കം ഇങ്ങനെ ബൈഡൻ കമല അനുകൂലികളുടെ പട്ടിക നീളും.

ഡെമോക്രാറ്റുകൾക്കായി എക്കാലവും പരസ്യമായി രംഗത്തിറങ്ങുകയും ബൈഡനായി തിരഞ്ഞെടുപ്പ് ധനസമാഹരണം നടത്തുകയും ചെയ്ത നടൻ ലിയണാർഡോ ഡികാപ്രിയോ പക്ഷെ ഇതുവരെ സന്തോഷം പരസ്യ മാക്കിയിട്ടില്ല. കാലാവസ്ഥ വ്യതിയാനത്തിനുവരെ ട്രംപിനെ കുറ്റപ്പെടുത്തി പരസ്യമായി രംഗത്തെത്തിയിട്ടുള്ള ഡി കാപ്രിയോയുടെ മൗനം വാചാലം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...