കൈതി, മാസ്റ്റർ, ഇനി ‘വിക്രം’; മീശ പിരിച്ച് കമൽഹാസൻ ലോകേഷിനൊപ്പം; മാസ് ടീസർ

kamal-new-film
SHARE

കൈതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ സിനിമയിൽ കമൽഹാസൻ നായകൻ. ഉലകനായകന്റെ പിറന്നാൾ ദിനമായ ഇന്ന് ചിത്രത്തിന്റെ ടീസർ പുറത്തെത്തി. വിക്രം എന്നാണ് സിനിമയുടെ പേര്. കമലിന്റെ 232–ാം ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന. ലോകേഷ് രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും അതല്ല കാർത്തി നായകവേഷത്തിലെത്തിയ കൈതി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അടുത്ത സിനിമയെന്നും നേരത്തെ റിപ്പോർട്ടുകൾ ഉയർന്നിരുന്നു. 

വിജയ് നായകനായ മാസ്റ്റർ ആണ് ലോകേഷ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോവിഡ് മൂലം മാറ്റി വച്ചിരിക്കുകയാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...