പൃഥ്വി കോവിഡ് നെഗറ്റീവ്; ഏഴു ദിവസം കൂടി ക്വാറന്റീന്‍: നന്ദിയോടെ താരം

prithviraj-nagative
SHARE

നടൻ പൃഥ്വിരാജ് സുകുമാരൻ കോവിഡ് നെഗറ്റീവായി. ഒക്ടോബർ 20–ന് പോസിറ്റീവായ താരം കൃത്യം എഴു ദിവസം കഴിഞ്ഞു നടത്തിയ ആന്റിജൻ പരിശോധനയിലാണ് നെഗറ്റീവായത്. നെഗറ്റ‌ീവായെങ്കിലും അടുത്ത ഏഴു ദിവസം കൂടി പൃഥ്വി ക്വാറന്റൈനിൽ തുടരും. മെയ് മാസം വിദേശത്തു നിന്നു മടങ്ങിയെത്തിയ പൃഥ്വിയുടെ രണ്ടാമത്തെ ക്വാറന്റൈനാണ് ഇത്. 

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. ആ സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി വീട്ടിൽ നിന്നും മാറി ഒറ്റയ്ക്കൊരു ഹോട്ടലിലായിരുന്നു പൃഥ്വിയുടെ താമസം. ഷെഡ്യൂൾ പൂർത്തിയായി വീട്ടിലേയ്ക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് ആകുന്നത്.  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...