മേഘ്നയേയും കുഞ്ഞിനേയും കാണാനെത്തി നസ്രിയയും ഫഹദും; വിഡിയോ

fahed-meghna
SHARE

ദുഖങ്ങൾക്കു താൽക്കാലികമായെങ്കിലും വിട നൽകി കുടുംബത്തിൽ പുതിയ അംഗമെത്തിയതിന്റെ ആഹ്ളാദത്തിലാണ് നടി മേഘ്ന രാജ്. ആ സന്തോഷത്തിൽ പങ്കു ചേരാൻ നസ്രിയ നസീമും ഫഹദ് ഫാസിലും എത്തിയിരിക്കുകയാണ്. മേഘ്നയുടെ പ്രസവം നടന്ന ബെംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും എത്തിയത്. മേഘ്നയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന സുഹൃത്താണ് നസ്രിയ. തങ്ങളുടെ പുതിയ കാറിലാണ് എത്തിയത്. ആശുപത്രിയിൽ അൽപനേരം ചിലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. മേഘ്ന നാലു മാസം ഗർഭിണിയായിരിക്കുമ്പോഴായിരുന്നു ചിരഞ്ജീവി സർജ വിടപറഞ്ഞത്. വീട്ടിൽ തളർന്നു വീണ ചിരഞ്ജീവിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...