ഇനി പുതിയ വേഷം; വിഷം കലരാത്ത ഭക്ഷണവുമായി 'ശ്രീനി ഫാം ഹൗസ്'

sreenivasan-farm.jpg.image.845.440
SHARE

നടനും സംവിധായകനുമായ ശ്രീനിവാസന് കൃഷിയോടും മണ്ണിനോടുമുള്ള സ്നേഹം മുൻപേ പ്രശ്സതമാണ്. ഇപ്പോളിതാ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജീവിതത്തിൽ പുതിയ വേഷമണിഞ്ഞിരിക്കുകയാണ് താരം. ശ്രീനി ഫാംസ് എന്നാണ് കമ്പനിയുടെ പേര്. വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക, ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണ ശക്തമാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെയാണ് പുതിയ സംരംഭത്തിന്റെ തുടക്കം. 

ആദ്യഘട്ടത്തിൽ ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാകും നടക്കുക. വയനാട്ടിലും, ഇടുക്കിയിലും, തൃശ്ശൂരും, എറണാകുളത്തും നിലവില്‍ നടക്കുന്ന കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമതായി കമ്പനി ഫോക്കസ് ചെയ്യുന്നത് അത്യാധുനിക ഓര്‍ഗാനിക് കൃഷിക്ക് തുണയേകുന്ന ഗവേഷണത്തിന് ബയോ ടെക്കനോളജി വിഭാഗമാണെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. നിലവില്‍ എറണാകുളത്ത് കണ്ടനാട് വീടിനോട് ചേര്‍ന്ന് ശ്രീനിവാസന് ജൈവ കൃഷിയും വിപണന കേന്ദ്രവുമുണ്ട്.

ശ്രീനിവാസന്റെ വാക്കുകൾ:

''ജൈവകൃഷി ശക്തമാക്കുകയും അത്യാധുനിക ജൈവകൃഷി രീതികൾ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ രാജ്യങ്ങളിൽ പ്രചാരമുള്ള തികച്ചും ആധുനികമായ ജൈവകൃഷി രീതികൾ നമ്മുടെ നാട്ടിൽ നടപ്പിലാക്കാനാണ് ശ്രീനിഫാംസ് ലഷ്യമിടുന്നത്. രണ്ടു തലങ്ങളായിട്ടാണ് ശ്രീനീഫാംസ്  പ്രവര്‍ത്തനം മുന്നോട്ടുപോകുക. ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാണ് അതില്‍ ആദ്യഘട്ടം.വയനാട്ടിലും, ഇടുക്കിയിലും, തൃശൂരും, എറണാകുളത്തും നിലവില്‍ നടക്കുന്ന കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. അതിനായി ഓർഗാനിക് സർട്ടിഫിക്കറ്റ് ഉള്ള കർഷകർ,അല്ലെങ്കിൽ ജൈവ രീതിയിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർ എന്നിവരുടെ ഒരു കൂട്ടായ്മ രൂപീകരിക്കാൻ ഉള്ള ശ്രമങ്ങൾ പുരോഗതിയിലാണ്.മെച്ചപ്പെട്ട വിലയിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള ശൃംഖലയും കൂടാതെ പച്ചക്കറികളുടെയും, പഴങ്ങളുടെയും, ധാന്യങ്ങളുടെയും കയറ്റുമതിക്കുമുള്ള സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇപ്പോൾ എറണാകുളത്തു കണ്ടനാട് നിലവിലുള്ള സ്വന്തം വിപണന കേന്ദ്രത്തോടൊപ്പം, ജൈവ ഉൽപ്പന്നങ്ങൾ മതിയായി ലഭ്യമാകുന്ന മുറയ്ക്ക് ജില്ലകൾ തോറും വിപണകേന്ദ്രം തുടങ്ങാൻ പദ്ധതിയുണ്ട്. 2021  ജനുവരിയോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള മൊബൈൽ ആപ്പ് നിലവിൽ കൊച്ചിയിൽ പരീക്ഷണ ഘട്ടത്തിലാണ്.ഇതിലൂടെ പച്ചക്കറികൾ ,പഴങ്ങൾ,ധാന്യങ്ങൾ,വിത്തുകൾ,വളങ്ങൾ ,ഓർഗാനിക് കീടനാശിനികൾ എന്നിവയെല്ലാം ഒരു ക്ലിക്കിൽ വീട്ടിലെത്തും. 

രണ്ടാമതായി കമ്പനി ഫോക്കസ് ചെയ്യുന്നത് അത്യാധുനിക ഓർഗാനിക് കൃഷിക്ക് തുണയേകുന്ന ഗവേഷണത്തിന് ബയോ ടെക്കനോളജി വിഭാഗമാണ്. 

ബയോഫെർട്ടിലൈസർസും ബയോ കൺട്രോൾ ഏജന്റസും വികസിപ്പിച്ചെടുക്കുന്നതിന് ലാബ് സംവിധാനം പ്രോജക്റ്റിന്റെ ഭാഗമായി എറണാകുളത്തെ കളമശ്ശേരി ബയോ ടെക്കനോളജി പാർക്കിലായി(BioNest) ഒരുക്കിയിട്ടുണ്ട്.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളോജിയും,കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയും ഈ പ്രോജെക്ടിൽ സാങ്കേതിക സഹായികളായി കൂടെയുണ്ട്.

ഈ ശ്രമത്തിൽ ഞങ്ങളോട് സഹകരിക്കാൻ താല്പര്യമുള്ള ജൈവകർഷകർ ,ജൈവകർഷക കൂട്ടായ്മകൾ ,ജൈവകൃഷിയിൽ പ്രാഗൽഭ്യമുള്ളവർ ദയവായി പേര്,ജില്ല ,പഞ്ചായത്ത്,സ്ഥലത്തിന്റെ വിസ്തൃതി,ഇപ്പോളുള്ള കൃഷിയുടെ ഡീറ്റെയിൽസ്, പ്രാഗൽഭ്യം, മൊബൈൽ നമ്പർ എന്നിവ വ്യക്തമാക്കി WhatsApp അയക്കുക.WhatsApp number 9020600300''

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...