പോർഷെ സ്വന്തമാക്കി ഫഹദ്; ഈ നിറത്തില്‍ ഇന്ത്യയില്‍ ഒന്നുമാത്രം

fahad-07
SHARE

പോർഷെയുടെ സൂപ്പർ സ്റ്റൈലിഷ് കാർ 911 കരേര എസ് സ്വന്തമാക്കി ഫഹദ് ഫാസിൽ. പൈതൺഗ്രീൻ നിറത്തിലെ കാറാണ് ഫഹദ് സ്വന്തമാക്കിയത്. ഇന്ത്യയിൽ ഈ നിറത്തിൽ ആകെയുണ്ടായിരുന്ന കാറാണ് ഫഹദും നസ്രിയയും ചേർന്ന് വാങ്ങിയത്. 

1.90 കോടി രൂപയാണ് കരേര എസിന്റെ എക്സ്ഷോറൂം വില. 2981 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.7 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 308 കീലോമീറ്ററാണ്. ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ച് ധാരാളം കസ്റ്റമൈസേഷനും കരേര എസിൽ വരുത്താം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...