ഹരിയാനയിൽ നിന്ന് 'മുറ'; പോത്തുകൃഷിയുമായി മഞ്ജു പിള്ള; പുതുവേഷം

thiruvananthapuram-manju-pillai-buffalo-farming.jpg.image.845.440
SHARE

അപ്രതീക്ഷിതമായി കോവിഡും പിന്നാലെ ലോക്ഡൗണും എത്തിയപ്പോൾ പ്രതിസന്ധിയിൽ പതറാതെ പോത്തു വളർത്തലിലൂടെ പുതിയ വരുമാനമാർഗം കണ്ടെത്തിയിരിക്കുകയാണ് നടി മഞ്ജു പിള്ള. തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരി കൈപറ്റ്മുക്കിലാണ് നടി മഞ്ജു പിള്ളയുടെയും ഭർത്താവും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവിന്റെയും

'പിള്ളാസ് ഫാം ഫ്രഷ്’ എന്ന ഫാം. ''പ്രതിസന്ധികളുമായി കടന്നുവന്ന ലോക്ഡൗൺ കാലമാണ് ഈ ഫാം ഹൗസ് തുടങ്ങാനുള്ള പ്രചോദനം'', മഞ്ജു പിള്ള പറയുന്നു. ഡ്രാഗൺ ഫ്രൂട്ട്, ഫാഷൻ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, കപ്പ, കറിവേപ്പ് കൃഷി എന്നിവയുണ്ട്.

ഹരിയാനയിൽ നിന്നാണ് 'മുറ' പോത്തുകുട്ടികളെ എത്തിക്കുന്നത്.പോത്തു വളർത്തലിനും കൃഷിക്കും മത്സ്യകൃഷിക്കും പുറമേ പോത്തിന്റെ വിപണനവുമുണ്ട്. ലോക്ഡൗൺ കാലത്തെ പോസിറ്റീവായി കണ്ട്, പോസിറ്റീവായി മാറ്റുകയാണ് ഞങ്ങൾ ചെയ്തതെന്നു മഞ്ജു പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...