ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ‘ഭർത്താക്കൻമാരില്ല’; പങ്കാളികളെ ഉള്ളൂ; നിലപാട് പറഞ്ഞ് റിമ

rima-fb-post
SHARE

‘അതേ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ‘ഭർത്താക്കൻമാരില്ല’, പങ്കാളികൾ മാത്രമേ ഉള്ളൂ. അവരെ ഞങ്ങൾ തന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ ഒരാൾ വേണമെന്ന് തോന്നുമ്പോൾ..’ രണ്ടു ദിവസമായി കേരളത്തിൽ നടക്കുന്ന ചർച്ചകൾക്ക് പുതിയ തലം സമ്മാനിക്കുകയാണ് നടി റിമ കല്ലിങ്കൽ. ഫെയ്സ്ബുക്കിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. 

അതേസമയം. അശ്ലീല വിഡിയോയിലൂടെ സ്ത്രീസമൂഹത്തെയാകെ അപമാനിച്ച വിജയ് പി.നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന അശ്ലീല വീഡിയോ പ്രസിദ്ധീകരിച്ച വിജയ് പി.നായര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അദ്ദേഹത്തെ പിടികൂടിയത്.  വിജയ്‌യുടെ ‌ഡോക്ടറേറ്റ് വ്യാജമെന്ന ആക്ഷേപത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...