കാവേരിയാണ് എന്നെ ഉപേക്ഷിച്ചത്; ഇന്നും സ്നേഹം മാത്രം; കണ്ണീരോടെ സൂര്യ; വിഡിയോ

kaveri-soorya
SHARE

സമൃദ്ധമായ മുടിയും നിഷ്‌കളങ്കത നിറഞ്ഞു നിൽക്കുന്ന കണ്ണുകളും, ഇത്തിരി നാണത്തിന്റെ ശോണിമയാർന്ന മുഖവുമായി സിനിമയിലേക്കു കടന്ന നടി കാവേരി മലയാളികള്‍ക്കു സുപരിചിതയാണ്. എന്നാല്‍ ദാമ്പത്യജീവിതത്തിലെ താളപ്പിഴകള്‍ വിവാഹമോചനത്തിലെത്തി. മാസ്‌റ്റർ സുരേഷ് എന്ന പേരിൽ മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടു സൂര്യകിരണുമായിട്ടായിരുന്നു വിവാഹം. പിന്നീട് ഇദ്ദേഹം തെലുങ്കില്‍ സംവിധായനായി. 

വിവാഹമോചനവുമായി ബന്ധപ്പെട്ട് സൂര്യ കിരൺ നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേർപിരിഞ്ഞതെന്നും താനിപ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നും സൂര്യ കിരൺ അഭിമുഖത്തിൽ വെളിപ്പെടുത്തി.‌

‘അതെ, അവൾ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നാണ് അവൾ കാരണമായി പറഞ്ഞത്.’–സൂര്യ കിരണ്‍ പറയുന്നു.

നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍.  തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയുടെ വിവാഹം. പിന്നീട് ഇവർ വേർപിരിഞ്ഞെന്ന വാർത്തകൾ വന്നെങ്കിലും ഇരുകൂട്ടരും അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

പുതിയ തെലുങ്ക് ബിഗ് ബോസില്‍ സൂര്യ കിരണും പങ്കെടുത്തിരുന്നു. നാഗാര്‍ജുന അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസണ്‍ 4-ല്‍ നിന്നും ആദ്യവാരത്തില്‍ തന്നെ എലിമിനേറ്റാവുകയായിരുന്നു സൂര്യ കിരണ്‍. ബിഗ് ബോസിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് തുറന്ന് സംസാരിച്ചത്.  വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...