പബ്ജി വേണ്ട 'പണ്ഡിറ്റ് ജി' മതി; ചൈനക്കാർക്ക് കൊടുക്കാതെ എനിക്ക് കിട്ടട്ടെ’

santhosh-pandit
SHARE

ഇന്ത്യയിൽ പബ്ജി അടക്കം പല ആപ്പുകളും ഗവൺമെന്റ് നിരോധിച്ചതിൽ തന്റെ അഭിപ്രായം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്. പബ്ജി പോലുള്ള െഗയിമുകൾ കളിച്ചു സമയം കളഞ്ഞവർ തന്റെ സിനിമയും വിഡിയോയും കണ്ട് രസിക്കണമെന്ന് പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ:

ഇന്ത്യാക്കാരുടെ ഡാറ്റകള്‍ ഫൺ ആപ്പിന്റെ മറവില്‍ ചൈന ചോ൪ത്തുന്നു എന്ന് മനസ്സിലാക്കിയതിനാല്‍ പബ്ജി അടക്കം 118 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു. ഇനിയെങ്കിലും പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും പണ്ഡിറ്റിന്റെ സിനിമയും, interviews ഉം, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കുക.

പബ്ജി വേണ്ട "പണ്ഡിറ്റ് ജി" മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളു. കണ്ട ചൈനക്കാ൪ക്ക് നിങ്ങളുടെ പണം നഷ്ടപ്പെടാതെ ഇന്ത്യാക്കാരനായ പണ്ഡിറ്റിന് അത് കിട്ടട്ടെ. (അതിലൂടെ പണ്ഡിറ്റ് നന്നായ് കഞ്ഞി കുടിച്ച് ജീവിക്കും എന്ന൪ത്ഥം)

എല്ലാവ൪ക്കും നന്ദി(പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...