കമന്റുമായി വീട്ടിൽ ടൈൽ പണിക്ക് വന്നയാൾ; നീരജിന്റെ മറുപടി

neerajnew-01
SHARE

ഒട്ടുമിക്ക സിനിമാ താരങ്ങള്‍ക്കും സ്വന്തമായി ഫെയ്സ്ബുക് പേജുണ്ട്. താരങ്ങളുടെ പോസ്റ്റുകള്‍ക്ക് ആരാധകര്‍ കമന്റിടാറുമുണ്ട്. രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന കമന്റുകള്‍ക്ക് ചുട്ടമറുപടി കൊടുത്ത താരങ്ങളേയും നേരത്തെ കണ്ടിട്ടുണ്ട്. പക്ഷേ, വേറിട്ടൊരു നീക്കം നടന്‍ നീരജ് മാധവിന്റെ ഫെയ്സ്ബുക് പേജിലുണ്ടായി.

ഭാര്യാ സമേതം ഓണചിത്രമിട്ട് ആശംസകള്‍ നേര്‍ന്നതായിരുന്നു നീരജ്. ഇതിനിടയില്‍ ഒരു ആരാധകന്‍റെ കമന്റ് ‘ നമ്മുടെ രണ്ടു പേരുടേയും വിവാഹം ഒരു ദിവസമായിരുന്നു. നിങ്ങളുടെ തിരുവണ്ണൂരിലെ വീടിന്‍റെ പണിക്ക് ഞാന്‍ വന്നിട്ടുണ്ട്. ഫ്ളോര്‍ വര്‍ക്കിന്’. മറ്റു കമന്റ്സുകള്‍ക്കൊന്നും മറുപടി കൊടുക്കാതിരുന്ന നീരജ് ഈ കമന്റിനു മാത്രം മറുപടി കൊടുത്തു. ‘ഇത് ആ വീട് തന്നെയാണ്. താങ്കള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍’. 

നീരജിന്റെ ഈ കമന്റിനും കിട്ടി ഒട്ടേറെ ലൈക്ക്. താരത്തെ പുകഴ്ത്തിയും ആശംസകള്‍ നേര്‍ന്നും ഇട്ട കമന്റ്സിനിടയില്‍ വേറിട്ട ഒന്നായിരുന്നു ഇത്. അതുക്കൊണ്ടുതന്നെയാകാം താരം ഇങ്ങനെ മറുപടി കൊടുത്തതും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...