ദുരിതത്തിനിടയിൽ നർത്തകർക്ക് കൈത്താങ്ങായി ഹൃത്വിക്; അഭിനന്ദിച്ച് ബോളിവുഡ്

hrithik-20-12
SHARE

ലോക്ഡൗണിൽ സിനിമകൾ മുടങ്ങിയതോടെ പട്ടിണിയിലായവരിൽ ഒരു കൂട്ടർ നർത്തകരാണ്. പലർക്കും സ്വന്തം നാടുകളിലേക്ക് മടങ്ങാനായില്ല. കോവിഡ് ബാധിച്ച് ബുദ്ധിമുട്ടിക്കഴിയുന്നവരും ഉണ്ട്.ഇവർക്കിടയിലേക്ക് സ്നേഹ സ്പർശവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 നർത്തകരെ കണ്ടെത്തി അവരുടെ അക്കൗണ്ടുകളിലേക്ക് തനിക്കാവുന്ന സഹായം ചെയ്യുകയാണ് താരം. നർത്തകരുടെ സംഘാടകനായ രാജ് സുരാനിയാണ് ഇക്കാര്യം പങ്കുവച്ചത്. 

നിത്യവൃത്തിക്ക് ബുദ്ധിമുട്ടനുഭവിക്കുന്നതിനിടയിൽ ഒരു ചെറിയ സഹായമാണിത്. അക്കൗണ്ട് ചെക്ക് ചെയ്തിട്ട് വിവരം അറിയിക്കണമെന്നും താരത്തിന്റെ ടീം നർത്തകർക്ക് സന്ദേശം അയച്ചിരുന്നു. നൂറുപേർക്കും സഹായം കൈമാറിക്കഴിഞ്ഞു.

ഇത്തരമൊരു ദുർഘട ഘട്ടത്തിൽ മറന്നുകളയാതെ ഓർത്തതിനും പിന്തുണച്ചതിനും നർത്തകർ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും സുരാനി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...