ആരാധ്യ കുഞ്ഞല്ലേ? അവൾക്ക് താങ്ങാനാകുമോ? സങ്കടത്തോടെ ലതാ മങ്കേഷ്കർ

aaradhya-22
SHARE

ഐശ്വര്യാറായിയുടെ മകൾക്കും കോവിഡ് ബാധിച്ച വാർത്ത തന്നെ ആകെ നിരാശയിലാഴ്ത്തിയെന്ന് ഗായിക ലതാ മങ്കേഷ്കർ. വൈറസ് ആർക്കും വരാമെന്ന അവസ്ഥയിലേക്ക് എത്തി. തൊട്ടടുത്തുണ്ട് കോവിഡ്. ബച്ചൻ കുടുംബത്തിന് കോവിഡ് ബാധിച്ചത് അറിഞ്ഞപ്പോൾ മുഖത്ത് അടി കിട്ടിയ പോലെ തോന്നിയെന്നും അവർ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആരാധ്യ കുഞ്ഞല്ലേ, അവൾക്ക് താങ്ങാൻ പറ്റുമോ അസുഖം. എത്രയും വേഗം എല്ലാവരും സുഖം പ്രാപിക്കട്ടെയെന്നും അവർ കൂട്ടിച്ചേർത്തു. കുഞ്ഞിന്റെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും കുറിച്ച് താൻ ആകെ വിഷമത്തിലാണെന്നും ലതാ മങ്കേഷ്കർ ആവർത്തിച്ചു.

ജയബച്ചനൊഴികെ എല്ലാവരും കോവിഡ് ചികിൽസയിലാണിപ്പോൾ. ആദ്യം അമിതാഭ് ബച്ചനും പിന്നീട് അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെയാണ് ഐശ്വര്യയെും മകളെയും കൂടി നാനാവതി ആശുപത്രിയിലേക്ക് മാറ്റിയത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...