മികച്ചതാര്?; വിസ്മയിപ്പിക്കും ചുവടുകളില്‍ അഹാനയും സഹോദരിമാരും: വിഡിയോ

dance-video
SHARE

സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ് നടി അഹാന കൃഷ്ണയും സഹോദരിമാരും. ഇപ്പോഴിതാ നൃത്ത വിസ്മയവുമായി എത്തിയിരിക്കുകയാണ് നാലു പേരും. ‘പിംഗാ ഗ പോരി’ എന്ന ഹിറ്റ് ഗാനത്തിനാണ് അഹാനയും സഹോദരിമായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ചേർന്നു ചുവടുവച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് കൃഷ്ണകുമാറിന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് ഡാൻസ് കവർ റിലീസ് ചെയ്തത്. 

ഒരേ വേഷവിധാനത്തിലാണ് അഹാനയും സഹോദരിമാരും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. വീട്ടിലെ സ്വീകരണ മുറിയിൽ വച്ചാണ് ഇവരുടെ തകർപ്പൻ പ്രകടനം. മണിക്കൂറുകൾക്കകം തന്നെ ശ്രദ്ധിക്കപ്പെട്ട ഡാൻസ് കവർ ഇതിനോടകം സമൂഹമാധ്യമ ലോകത്ത് ചർച്ചയായിരിക്കുകയാണ്. ട്രാവൻകൂർ സിസ്റ്റേഴ്സിന്റെ ഗംഭീരപ്രകടനം കണ്ട് വിസ്മയിച്ചിരിക്കുകയാണ് ആരാധകർ. 

നാലു പേരും വേറെ ലെവൽ ആണെന്നും വളരെ ക്യൂട്ട് പ്രകടനമാണെന്നും പ്രേക്ഷകർ പ്രതികരിച്ചു. കൂട്ടത്തില്‍ ആരാണ് മികച്ചതെന്ന ചര്‍ച്ചയാണ് വിഡിയോ കണ്ടവര്‍ നടത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...