ആ കൂപ്പര്‍; ഇന്ത്യയില്‍ ആകെ 20, േകരളത്തില്‍ 4 എണ്ണം; ഒന്ന് സ്വന്തമാക്കി ചാക്കോച്ചന്‍

kunchakp
SHARE

മലയാള സിനിമയിലെ നടന്മാരുടെ കാര്‍പ്രേമം ഇന്നും ഇന്നലെും തുടങ്ങിയതല്ല. കോടികളും ലക്ഷങ്ങളും വിലമതിക്കുന്ന കാറുകള്‍ സ്വന്തമായുണ്ട് മലയാളത്തിലെ നടന്മാര്‍ക്ക്. സിനിമാലോകത്തെ ഏറ്റവും വലിയ കാര്‍പ്രേമിയായി അറിയപ്പെടുന്നത് മമ്മൂട്ടിയാണ്. ഔഡി കാര്‍ സ്വന്തമായി വാങ്ങി. ആദ്യ സൗത്ത് ഇന്ത്യന്‍ താരം അദേഹമാണ്. ഇപ്പോഴിതാ മിനി കൂപ്പറിന്റെ പ്രത്യേക പതിപ്പിനെ സ്വന്തമായി വാങ്ങി ഇടംപിടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്‍.

അറുപതു വർഷ എംബ്ലവും പ്രത്യേക സവിശേഷതകളുമായി എത്തുന്ന മിനി കൂപ്പറിന്റെ പ്രത്യേക പതിപ്പിനെയാണ് കുഞ്ചോക്കോ സ്വന്തമാക്കിയിരിക്കുകന്നത്. ലോകത്ത് 3000 അറുപത് വർഷ സ്പെഷ്യൽ എ‍ഡിഷനുകളാണ് പുറത്തിറങ്ങുന്നത്. അതിൽ 20 എണ്ണമാണ് ഇന്ത്യയ്ക്കായി അനുവദിച്ചത്, കേരളത്തിന് ലഭിച്ചത് 4 എണ്ണം മാത്രം. അവയില്‍ ഒന്നാണ് ചാക്കോച്ചന്‍ സ്വന്തം ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യു മിനി ഡീലര്‍ഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയത്

ബ്രിട്ടനിൽ ചെറുകാറുകളുടെ പുതിയൊരു യുഗ പിറവിയായിരുന്നു 1959 മിനിയിലൂടെ സംഭവിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ആളുകളെ ഏറ്റവും സ്വാധീനിച്ച കാറുകളിൽ രണ്ടാം സ്ഥാനത്തെത്തിയ മിനി 60 വർഷം ആഘോഷിച്ചത് അടുത്തിടെയാണ്. കൂപ്പര്‍ എസിന്റെ മൂന്ന് ഡോര്‍ വകഭേദമാണ് സ്‌പെഷ്യല്‍ എഡിഷന്‍ ആയിരിക്കുന്നത്. ബോണറ്റിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള ഇന്റിക്കേറ്ററിലും ബോണറ്റിലെ ഗ്രാഫിക്‌സിലും സീറ്റുകളിലും, സ്റ്റിയറിങ്ങ് വീലിലും 60 ഇയര്‍ ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്. ഗ്രീന്‍-വൈറ്റ് ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങിലുള്ള വാഹനമാണ് സ്‌പെഷ്യല്‍ എഡിഷനായി വേഷപകര്‍ച്ച നടത്തിയിരിക്കുന്നത്.ഇതിന്റെ ഭാഗമായാണ് പ്രത്യേക പതിപ്പ് കമ്പനി പുറത്തിറക്കിയത്. രണ്ടു ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റര്‍  വേഗം കൈവരിക്കാൻ 6.7 സെക്കന്റുകൾ മാത്രം മതി ഈ വാഹനത്തിന്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...