വർഗീയതയ്ക്കെതിരെ പോരാടാൻ ഒന്നരക്കോടി നൽകി; പിറന്നാളിൽ ആ‍ഞ്ജലിന; മഹാനൻമ

anjaleena-wb
SHARE

ജോര്‍ജ് ഫ്ലോ‌യ്ഡിന്റെ കൊലപാതകം അമേരിക്കയിലുണ്ടാക്കിയ പ്രതിഷേധത്തിന്റെ അലയൊലികൾ കെട്ടടങ്ങിയിട്ടില്ല. സംഭവം ലോകമെങ്ങും വൻ പ്രതിഷേധത്തിനും ചർച്ചയ്ക്കും വഴിയൊരുക്കി. നാലു നൂറ്റാണ്ടിനിപ്പുറവും വെള്ളക്കാരന്റെ മനസിൽ നിന്നും മായാത്ത വർണവെറിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു അത്.

 ഇപ്പോൾ വ്യത്യസ്തമായ രീതിയിൽ ഈ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് പ്രശസ്ത ഹോളിവുഡ് താരം ആഞ്ജലീന ജോളി. തന്റെ പിറന്നാള്‍ ദിനത്തിൽ വർണവെറിക്കെതിരെ വലിയൊരു തുക സംഭാവനയായി നൽകിയിരിക്കുകയാണ് ആഞ്ജലീന. 

എൻഎസിസിപിയുടെ ലീഗൽ ഡിഫൻസ് ഫണ്ടിലേക്കാണ് തന്റെ നാൽപത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച് ആഞ്ജലീന സംഭാവന നൽകിയത്. ഒരു കോടി അമ്പത്തിയൊന്നു ലക്ഷം രൂപയായിരുന്നു സംഭാവന. സാമൂഹിക നീതിയും നിയമ പരിരക്ഷയും ഉറപ്പു വരുത്താനായി യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനായാണ് എൻഎസിസിപി. ഫ്ലോയ്ഡിനെ പോലെ നടുക്കുന്ന അനുഭവത്തിലൂടെ കടന്നു പോയവരുടെ കുടുംബത്തിന് നിയമപരിരക്ഷ ഉറപ്പു വരുത്തണമെന്നും തുല്യനീതിക്കായുള്ള പോരാട്ടം തുടരണമെന്നും ആഞ്ജലീന ആവശ്യപ്പെട്ടു. 

‘ജീവിക്കാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. അത് ആരുടെയും കുത്തകയല്ല. വിവേചനവും ഇത്തരം ക്രൂരകൃത്യങ്ങളും അംഗീകരിക്കാൻ സാധിക്കില്ല. ഇത്തരം തെറ്റുകൾക്കു നേരെ വിരൽ ചൂണ്ടുക തന്നെ വേണം. അത് ഓരോ അമേരിക്കൻ പൗരന്റെയും കടമയാണെന്നും ആഞ്ജലീന പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...