ഈ ദൈവങ്ങളെ സീസണലായല്ല ആരാധിക്കേണ്ടത്; എന്ന് ജീവൻ തിരിച്ചുകിട്ടിയ ഭക്തൻ

nirmal-palazhi
SHARE

മഹാമാരി കാലത്ത് മാത്രം വാഴ്ത്തേണ്ടവരല്ല നഴ്സുമാരെന്ന് നടൻ നിർമൽ പാലാഴി. കോഴിക്കോട്ടെ ആശുപത്രിയില്‍ അപകടം പറ്റി കിടന്ന കാലത്തെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് നഴ്സുമാരോടുള്ള കടപ്പാടിനെക്കുറിച്ച് നിർമൽ എഴുതിയത്. കുറിപ്പ് ഇങ്ങനെ:

കോഴിക്കോട് മിംസിൽ ആക്സിഡന്റ് പറ്റി കിടക്കുമ്പോൾ അന്നത്തെ ഓർമ്മ അത്ര ശരിയല്ലായിരുന്നു അതുകൊണ്ടു തന്നെ ഒരു ഉറക്കത്തിൽ കണ്ട പോലുള്ള ഓർമ്മയെ ഉള്ളു എന്നാലും ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തി കുറച്ചു മാസങ്ങൾ കഴിഞ്ഞു മിംസിൽ ചെക്കപ്പിന് ചെന്നു എന്റെ ചെക്കപ്പ് എന്നതിൽ ഉപരി ഇവരെയൊക്കെ ഒരിക്കൽകൂടി കാണാലോ എന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ പക്ഷെ അവിടെയെത്തിയപ്പോൾ ഒട്ടുമിക്ക ആളുകളും വേറെ സ്ഥലത്തേക്ക് പോയി അതൊരു വല്ലാത്ത സങ്കടം ആയിപ്പോയി.

പിന്നെ ഒരു ആഗ്രഹം ഇവരെയൊക്കെ ഒരുമിച്ചു ഒരിക്കൽകൂടി കാണണം എന്ന് ആകെ ഉള്ള ബന്ധം "അനുശ്രീ"ആയി മാത്രം അനുശ്രീയുടെ ഫേസ് ബുക്ക് ലൂടെ ഞാൻ കുറെ പേരെ കണ്ടു ഞാൻ അവർക്കൊക്കെ requst അയച്ചു മെസഞ്ചർ ല് ഞാൻ എന്നെ പരിചയ പെടുത്തി അവരുടെയെല്ലാം നമ്പർ വാങ്ങിച്ചു ഒരു വാട്സ്ആപ് ഗ്രുപ്പ് തുടങ്ങി "എന്റെ മാലാഖ കൂട്ടം" 

വീട്ടിൽ 100 വിഷമങ്ങൾ ഉണ്ടാവും അതൊക്കെ മനസ്സിൽ ഒതുക്കി വച്ചു മുന്നിൽ വന്നു കിടക്കുന്ന പല സ്വഭാവക്കാരായ രോഗികളെ വളരെ തുച്ഛമായ വരുമാനത്തിന് പൊന്നുപോലെ പരിച്ചരിക്കുന്ന ഇവരെ ആ പേരിട്ടു തന്നെയല്ലേ വിളിക്കേണ്ടത്. എന്റെ അടുത്തു ബന്ധമുള്ള ഒരു ആരോഗ്യ പ്രവർത്തകനോട് ഞാൻ ഇത് പറഞ്ഞപ്പോൾ ആള് പറഞ്ഞു ഞങ്ങളൊക്കെ സീസണൽ ദൈവങ്ങൾ അല്ലെ നിർമ്മൽ... ആലോചിച്ചപ്പോൾ അതും ശരിയാണ്

ഇവിടെ നിപ്പയോ കൊറോണയോ അങ്ങനെയുള്ള എന്തെങ്കിലും മഹാവിപത്തുകള് വരുമ്പോൾ പത്ര ടിവി സോഷ്യൽ മീഡിയ കളിലൊക്കെ ഇവർ മനുഷ്യ രൂപമുള്ള മാലാഖമാർ.അതൊക്കെ കഴിഞ്ഞു എല്ലാം എന്നു സെയ്ഫ് ആയാൽ അതേ മാലാഖമാർ തങ്ങളുടെ തുച്ഛമായ വരുമാനം ഒന്നു കൂട്ടി തരുവാൻ പൊരിവെയിലത്ത്‌ തെരുവിൽ കിടന്നു തൊണ്ട പൊട്ടിക്കുണ്ടാവും അപ്പോൾ പറഞ്ഞത് ശരിയല്ലേ "സീസണൽ ദൈവങ്ങൾ" ഇനിയെങ്കിലും ഈ ദൈവങ്ങളെ സീസൺ വരുമ്പോൾ മാത്രം ആരാധിക്കരുത്. ഈ ദൈവങ്ങൾ ജീവൻ തിരിച്ചു തന്ന ഒരു എളിയ ഭക്തന്റെ അപേക്ഷ... "Happy nurses Day"

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...