ഓണ്‍ലൈന്‍ റിലീസുമായി മുന്നോട്ടു പോകരുത്; തമിഴ് സിനിമാ ലോകത്തിന് ഭീഷണി

jyothika-film-N
SHARE

കോവിഡിനെ തരണം ചെയ്യാനുള്ള തമിഴ് സിനിമാ വ്യവസായത്തിന്റെ ശ്രമങ്ങള്‍ക്കു തുടക്കത്തിലേ കല്ലുകടി. ഈയാഴ്ച  റിലീസ് ചെയ്യേണ്ടിയിരുന്ന ജ്യോതിക നായികയാവുന്ന പൊന്‍മകള്‍ വന്താല്‍, ഒ.ടി.ടി പ്ലാറ്റ് ഫോമായ  ആമസോണ്‍ പ്രൈം വഴി  റിലീസ് ചെയ്യാനുള്ള നീക്കത്തെ എതിര്‍ത്തു തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തി.  ഓണ്‍ലൈന്‍ റിലീസുമായി മുന്നോട്ടു പോയാല്‍  ചിത്രം നിര്‍മ്മിച്ച സൂര്യയുടെ റ്റുഡി എന്റര്‍ടെന്‍മെന്റിന്റെ സിനിമകള്‍  തിയേറ്റര്‍  കാണില്ലെന്നാണ് ഭീഷണി.

രജനികാന്തിന്റെ  അണ്ണാത്തെ, വിജയിയുടെ മാസ്റ്റര്‍ , സൂര്യയുടെ സുരരൈ പൊട്രു. തമിഴകത്ത്  റിലീസ് കാത്ത് പെട്ടികള്‍ കിടക്കുന്നത് നിരവധി സിനിമകളാണ്.  കോടമ്പാക്കം പൂര്‍ണമായിട്ടും കോവിഡില്‍ നിശ്ചലമായതോടെ ഇത്തവണ വേനലവധി റിലീസ് ഇല്ല. ഇതോടെയാണ് ബദര്‍ തേടി പണം മുടക്കിയവര്‍ അന്വേഷണം തുടങ്ങിയത്. .ജ്യോതിക നായികയായ പൊന്‍മകള്‍ വന്താള്‍ ഒ.ടി.ടി പ്ലാറ്റ് ഫോമായ ആമസോണ്‍ പ്രൈം  വഴി റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളായ സൂര്യയുടെ റ്റു ഡി എന്റര്‍ടെന്‍മെന്റിന്റെ തീരുമാനം.  തിയേറ്റര്‍ സംവിധാനത്തെ ഇല്ലാതാക്കുമെന്നതിനാല്‍ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് തിയേറ്റര്‍ ഉടമകളും പ്രഖ്യാപിച്ചു. റ്റുഡി എന്റര്‍ടെയ്മെന്റിന്റെ സിനിമകള്‍ ബഹിഷ്കരിക്കാനാണ് നീക്കം.

മുടക്കിയ പണം തിരികെ കിട്ടാന്‍ വേറെ വഴിയില്ലെന്ന മുഖ്യ നിര്‍മാതാവിന്റെ ശബ്ദ സന്ദേശവും പ്രചരിക്കുന്നുണ്ട്.അടുത്ത മാസം ഓണ്‍ലൈന്‍ റിലീസിന് സിനിമ തയാറെടുക്കുന്നുവെന്നാണ് സൂചന.  എതിര്‍പ്പ് തള്ളി നിര്‍മാതാക്കള്‍ മുന്നോട്ടുപോയാല്‍  ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യ  സിനിമയാകും പൊന്‍മകള്‍ വന്താല്‍.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...