'വെറുപ്പിന്റെ പ്രചാരകരാവല്ലേ..'; വരികളിലെ മറുപടി; മാസ്റ്റേഴ്സിലെ പാട്ട് ട്രെൻഡിങ്

masters-song
SHARE

ഐ.ടി റെയ്ഡ് അടക്കമുള്ള  പ്രതികാര നടപടികള്‍ക്ക് പരോക്ഷ മറുപടിയുമായി നടന്‍ വിജയിന്റെ പുതിയ സിനിമ മാസ്റ്ററിലെ പാട്ട് പുറത്തിറങ്ങി. ഒരുകുട്ടിപ്പാട്ട് എന്ന പേരില്‍ ഇറങ്ങിയ  പാട്ടില്‍ വെറുപ്പിന്റെ പ്രചാരകാരാവല്ലേ തുടങ്ങി രാഷ്ട്രീയ മാനങ്ങളുള്ള നിരവധി വരികളുണ്ട്. പാട്ട് യുട്യൂബില്‍ റിലീസായി ഒരു മണിക്കൂറിനുള്ളില്‍ ട്വിറ്റര്‍ ട്രെന്‍ഡിങില്‍ ആദ്യ മൂന്നു  സ്ഥാനങ്ങളില്‍  ഇടം പിടിച്ചു. 

മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് വരെ കാത്തിരിക്കേണ്ടിവന്നില്ല.  സിനിമയിലെ ആദ്യ പാട്ടില്‍ തന്നെ സമീപകാലത്തുണ്ടായ ആദായ നികുതി വകുപ്പിന്റെ റെയ്ഡടക്കമുള്ള വിഷയങ്ങള്‍ക്കു ഇളയദളപതി   നല്ല വൃത്തിക്ക് മറുപടി നല്‍കി. പതിവുപോലെ  നേരിട്ടല്ല. പലമാനങ്ങളുള്ള, കുറിയ്ക്ക് കൊള്ളുന്ന വാക്കുകളിലൂടെ.  സ്കൂള്‍ കുട്ടിയെ ഉപദേശിക്കുന്ന രീതിയില്‍ ഒരിക്കിയിരിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ നിറഞ്ഞ പാട്ട് , വിജയിന്റെ മറുപടിയായിട്ടാണ് ആരാധകൂട്ടമായ മക്കള്‍ ഇയ്യക്കം കൊണ്ടാടുന്നത്.

വിജയ് തന്നെയാണ് പാട്ടുപാടിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമ കെയ്തിക്കു പിറകെ ലോകേഷ് കനകരാജ് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍,  കോളജ് അധ്യാപകന്റെ വേഷത്തില്‍ വിജയ് എത്തുന്ന  ചിത്രം , വിദ്യഭ്യാസ രംഗത്തെ  പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...