'ട്രോളുന്നത് മുഖമില്ലാത്ത ചിലര്‍; പ്രിയങ്കക്ക് ഭംഗിയുള്ള ശരീരമുണ്ട്'- വിവാദ ഗൗണില്‍ പ്രതികരിച്ച് അമ്മ

priyanka-gown
SHARE

ഇത്തവണത്തെ ഗ്രാമി അവാര്‍ഡ് നിശയില്‍ ഏറ്റവുമധികം ചര്‍ച്ചയായ കാര്യങ്ങളിലൊന്ന് നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രമാണ്. നിരവധി പേര്‍ താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചപ്പോള്‍ പിന്തുണയുമായി ആരാധകരെത്തിയിരുന്നു. ഇപ്പോഴിതാ പ്രിയങ്കയുടെ അമ്മ മധു ചോപ്ര വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. 

ഇത്തരമൊരു സംഭവം ഉണ്ടായത് അവളെ കൂടുതല്‍ കരുത്തയാക്കുമെന്ന് മധു ചോപ്ര പറയുന്നു. 'ഇങ്ങനെയൊരു സംഭവം ഉണ്ടായതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം അതവളെ കരുത്തയാക്കും. പ്രിയങ്ക അവളുടെ  ഇഷ്ടപ്രകാരമാണ്  ജീവിക്കുന്നത് മാത്രമല്ല മറ്റുള്ളവരെ ഉപദ്രവിക്കാനോ അവര്‍ക്ക് ശല്യമാകാനോ അവള്‍ ശ്രമിക്കാറില്ല. അത് അവളുടെ ശരീരമാണ്. അവള്‍ക്ക് അതില്‍ എന്ത് വേണമെങ്കിലും ചെയ്യാം കൂടാതെ അവള്‍ സുന്ദരിയുമാണ്''- മധു പറഞ്ഞു. 

'തന്നെ കാണിച്ച് അനുവാദം വാങ്ങിയ ശേഷമാണ് പ്രിയങ്ക ഈ ഉടുപ്പ് ധരിച്ച് ഗ്രാമിയുടെ  റെഡ്  കാര്‍പ്പെറ്റില്‍ എത്തിയതെന്നും  മധു ചോപ്ര പറഞ്ഞു. ' ഈ വസ്ത്രം ധരിക്കുന്നതിനു  മുന്‍പ് അവള്‍ എന്നെ കാണിച്ചിരുന്നു. വസ്ത്രം  കണ്ടപ്പോള്‍ ഒരു പൊതുവേദിയില്‍ ധരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഞാന്‍ ആദ്യം  കരുതിയത്. പക്ഷേ, അവള്‍ അത് നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തു. മികച്ച രീതിയില്‍ വസ്ത്രം ധരിച്ചവരില്‍ ഒരാള്‍ അവളാണ്, അതില്‍ ഞാന്‍ സന്തോഷവതിയാണ്'' 

''കംപ്യൂട്ടറിന് പിന്നില്‍ ഒളിച്ചിരിക്കുന്ന മുഖമില്ലാത്ത ചിലരാണ് ട്രോളുകള്‍ ഉണ്ടാക്കുന്നത്. അവര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടാകില്ല എന്നാണെനിക്ക് തോന്നുന്നത്. അവര്‍ പറയുന്ന വൃത്തികേടുകളിലൂടെയാണ് അവര്‍ ശ്രദ്ധ നേടുന്നത്. ഞാന്‍ അതിന് വില കൊടുക്കാറില്ല''- മധു ചോപ്ര പറഞ്ഞു. 

72 ലക്ഷം രൂപ വിലയുള്ള ഗൗണ്‍ ആണ് പ്രിയങ്ക അണിഞ്ഞത്.  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...