'പദ്മശ്രീ'യില്‍ കങ്കണയെ അഭിനന്ദിച്ച് ആലിയ; കണ്ടുപഠിക്കണമെന്ന് ആരാധകര്‍

kangana-alia-27
SHARE

പത്മശ്രീ പുരസ്കാരം ലഭിച്ച കങ്കണ റണാവത്തിനെ അഭിനന്ദിച്ച് നടി ആലിയ ഭട്ട്. പിന്നാലെ പ്രതികരണവുമായി കങ്കണയുടെ സഹോദരിയും സോഷ്യല്‍ മീഡിയ മാനേജറുമായ രംഗോലി ചന്ദേല്‍ ട്വിറ്ററിലെത്തി. 'കങ്കണയെക്കുറിച്ച് അറിയില്ല, പക്ഷേ ഞാനിത് നന്നായി ആസ്വദിക്കുന്നുണ്ട് എന്നായിരുന്നു രംഗോലിയുടെ ട്വീറ്റ്. '

അഭിനന്ദങ്ങളറിയിച്ച് ആലിയ അയച്ച പൂക്കളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രംഗോലി കുറിച്ചതിങ്ങനെ: ''നോക്കൂ, ആലിയ ജിയും പൂക്കള്‍ അയച്ചിട്ടുണ്ട്. കങ്കണയെക്കുറിച്ച് എനിക്കറിയില്ല, പക്ഷേ ഞാനിത് നന്നായി ആസ്വദിക്കുന്നുണ്ട്''. 

കങ്കണയും രംഗോലിയും മുന്‍പ് നിരവധി തവണ ആലിയയെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ആലിയക്ക് സ്വന്തമായി നിലപാടുകള്‍ വേണമെന്ന് തുറന്നടിച്ച കങ്കണ ഒരിക്കല്‍ ആലിയയെ കരണ്‍ ജോഹറിന്റെ പാവക്കുട്ടി എന്ന് വിളിച്ചും പരിഹസിച്ചിരുന്നു. ഏറെ പ്രശംസ പിടിച്ചുപറ്റിയ ഗള്ളി ബോയ് എന്ന ചിത്രത്തിെല ആലിയയുടെ പ്രകടനത്തെ വിമര്‍ശിച്ചും കങ്കണ രംഗത്തെത്തിയിരുന്നു. ഇത്രയധികം വിമര്‍ശനങ്ങളുണ്ടായിട്ടും കങ്കണയെ അഭിനന്ദിച്ച ആലിയക്ക് നിറയെ കയ്യടികളാണ് സോഷ്യല്‍ മീഡിയയില്‍. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...