'നീ വലിയ ഉയരങ്ങളിൽ എത്തും'; ചേട്ടന് പിറന്നാൾ ആശംസകൾ ; ഹൃദ്യം; ചിത്രങ്ങൾ

kalidas-malavika
SHARE

സിനിമാ താരങ്ങളെ പോലെ തന്നെ അവരുടെ മക്കളും എല്ലാവർക്കും പ്രിയപ്പെട്ടവരാണ്. പ്രത്യേകിച്ച് പ്രിയതാരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസും മാളവികയും. ഇന്ന് കാളിദാസിന്റെ പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ കാളിദാസിന് ആശംസകൾ നേർന്ന് മാളവിക ഇട്ടിരിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

ഇരുവരും ഒന്നിച്ചുള്ള കുറച്ച് ഫോട്ടോകൾക്കൊപ്പമാണ് ആശംസ കുറിപ്പ്. വളർച്ചയുടെ പല ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ഇത്. ഒപ്പം മാളവിക ഇങ്ങനെ കുറിച്ചിരിക്കുന്നു: പ്രായമായി വരുന്നു, നീ വലിയ ഉയരങ്ങളിൽ എത്തും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഹാപ്പി ബർത് ഡേ ചിമ്പ്, ഐ ലവ് യൂ ബ്രദർ.' ഇതാണ് മാളവികയുടെ വാക്കുകൾ.

എന്തായാലും ഈ സഹോദര സ്നേഹം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കാളിദാസിന് എല്ലാവിധ ആശംസകളും നേര്‍ത്തുള്ള കമന്റുകളാണ് കൂടുതലും. ഹാപ്പി സർദാർ എന്ന സിനിമയാണ് കാളിദാസിന്റേതായി ഒടുവിൽ തിയറ്ററുകളിൽ എത്തിയത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...