ഏറ്റുമുട്ടൽ കൊലക്ക് കയ്യടിച്ച് ടൊവീനോ; മാത്തനെയും അജയനെയും മറക്കരുതെന്ന് സോഷ്യല്‍ മീഡിയ

mathan-ajayan-tovino
SHARE


തെലങ്കാന എന്‍കൗണ്ടറിനു പിന്നാലെ പൊലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ സജീവമാണ്. സിനിമാതാരങ്ങളിൽ പലരും പൊലീസ് നടപടിയെ പിന്തുണച്ചാണ് രംഗത്തെത്തിയത്.

നീതി നടപ്പിലായി എന്നായിരുന്നു വിധിയെ അനുകൂലിച്ചു കൊണ്ട് നടൻ ടൊവീനോയുടെ പ്രതികരണം. എന്നാൽ പിന്നാലെ താരത്തെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. കുപ്രസിദ്ധ പയ്യൻ. മായാനദി എന്നീ ചിത്രങ്ങളിൽ ടൊവീനോ അവതരിപ്പിച്ച കഥാപാത്രങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. മാത്തനെയും അജയനെയും മറക്കരുതെന്ന് കമന്‍റുകളിലൂടെ പലരും ടൊവീനോയെ ഓർമിപ്പിച്ചു.

മായാനദിയിൽ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ട മാത്തൻ എന്ന കഥാപാത്രത്തെ ആണ് ടൊവീനോ അവതരിപ്പിച്ചത്, കുപ്രസിദ്ധ പയ്യനിൽ നിരപരാധിയായിട്ടും പൊലീസ് ക്രൂരതക്ക് ഇരയാകുന്ന അജയൻ എന്ന കഥാപാത്രത്തെയും.

ടൊവീനോയെ അനുകൂലിച്ചുകൊണ്ടുള്ള കമന്‍റുകളും സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...