ആലിയ രൺബീർ വിവാഹം ജനുവരിയിൽ; പ്രചരിക്കുന്ന ക്ഷണക്കത്ത് സത്യമോ?

alia-ranbir-24
SHARE

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരാകുന്നെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ‌നാളേറെയായി. താരജോഡികളുടെ വിവാഹ ക്ഷണക്കത്ത് എന്ന പേരില്‍ സോഷ്യൽ മീഡിയയിലൂടെ വ്യാജ ക്ഷണക്കത്തും പ്രചരിക്കുന്നുണ്ട്. ‌‌ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയാണ് ആലിയയുടെ അമ്മ സോണി റസ്ദാൻ. 

''യാതൊരു വിധത്തിലുള്ള പ്രാധാന്യവും ഇല്ലാത്ത ഒരു വാർത്തയാണിത്. ഇത്തരം കാര്യങ്ങൾ പടച്ചുവിടുന്ന ഇത്തരം ആളുകൾക്ക് അവരർഹിക്കുന്നതിൽ കൂടുതൽ പ്രശസ്തി നൽകരുത്''– സോണി പറഞ്ഞു. 

'സടക് 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഊട്ടിയിലാണ് ആലിയ ഇപ്പോഴുള്ളത്. ലോകത്തിലെ പല ഭാഗത്തുള്ള ആളുകളാണ് വിവാഹക്ഷണക്കത്തുമായി ബന്ധപ്പെട്ട വാർത്ത സത്യമാണോയെന്നറിയാനായി വിളിച്ചു കൊണ്ടിരിക്കുന്നത്. അതെങ്ങനെ സത്യമാകും. ആ ക്ഷണക്കത്തിൽ ഒരുപാട് തെറ്റുകളുണ്ട്''.- ആലിയയുടെ അച്ഛൻ മഹേഷ് ഭട്ടും പ്രതികരിച്ചു. 

ആലിയ–രണ്‍ബീർ വിവാഹം 2020ൽ ജനുവരിയിലുണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ഷണക്കത്തിൽ പറയുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...