രചനയുടെ കാഴ്ചപ്പാടിൽ ചിന്തിക്കൂ; 'വഴുതന' വിമർശനങ്ങളോട് അലക്സിന് പറയാനുള്ളത്

alex-vazhuthana-22
SHARE

സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഹ്രസ്വചിത്രമാണ് വഴുതന. മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെ ചോദ്യം ചെയ്യുന്നുവെന്ന തരത്തിൽ തയ്യാറാക്കിയ ഹ്രസ്വചിത്രം വിമർശനങ്ങളാണ് ഏറെയും ഏറ്റുവാങ്ങിയത്. രചന നാരായണൻകുട്ടിയും ജയകുമാറുമാണ് കേന്ദ്രകഥാപാത്രങ്ങൾ. 

മാർക്കറ്റിങ് തന്ത്രത്തിന്റെ ഭാഗമായി ലൈംഗികച്ചുവയുള്ള രംഗങ്ങൾ ചിത്രീകരിച്ച് ടീസർ പുറത്തിറക്കുകയും എന്നിട്ടൊടുവിൽ ഉപദേശവും എന്ന തരത്തിലാണ് വിമർശനങ്ങളിലധികവും. വിമർശനങ്ങളോട് ഹ്രസ്വചിത്ര സംവിധായകൻ അലക്സിന്റെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അലക്സ് മനസ്സുതുറന്നത്. 

''ചെറുകഥ വായിച്ചപ്പോൾ തോന്നിയ ചിന്തയിൽ നിന്നാണ് വഴുതന എന്ന ഹ്രസ്വചിത്രം ഉണ്ടാകുന്നത്. ഈ കഥ എഴുതിയയാൾ തന്നെയാണ് വഴുതനയും എഴുതിയിരിക്കുന്നത്. നെഗറ്റീവ് കമന്റുകളെയും പോസിറ്റീവ് ആയേ കാണുന്നുള്ളൂ. എനിക്ക് കിട്ടിയ വിഷയത്തെ എന്റേതായ രീതിയിൽ അവതരിപ്പിച്ചു. പിന്നെ നൂറ് പേരുണ്ടെങ്കിൽ 100 അഭിപ്രായമായിരിക്കും''- അലക്സ് പറയുന്നു. 

''ടീസറിലും ചിത്രത്തിലും ലൈംഗികച്ചുവയുള്ള രംഗങ്ങൾ ഉൾക്കൊള്ളിച്ചു എന്ന് പറയുന്നതിനെ എതിർക്കുന്നു. സെക്സിന് വേണ്ടി ഒന്നും ചെയ്തില്ല. അത് ഹ്രസ്വചിത്രം മുഴുവൻ കണ്ടാൽ മനസ്സിലാകും. രചനയുടെ കാഴ്ചപ്പാടിൽ ചിന്തിച്ചാൽ പോസിറ്റീവ് ആയി കാര്യങ്ങളെ കാണാൻ കഴിയും''- അലക്സ് പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...