ആരാധക മനം കവർന്ന മാധുരിയുടെ ആ ചോളിക്ക് 10 കിലോ ഭാരം; ദേവദാസ് ഓർമകളുമായി ഡിസൈനർമാർ

madhuri-devadas-choli
SHARE

പതിനേഴ് വർഷം മുൻപാണ് സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ബൊളീവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ദേവദാസ് പുറത്തിറങ്ങിയത്. ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, ഐശ്വര്യ റായ് എന്നിവരായിരുന്നു അഭിനേതാക്കൾ. അക്കാലത്ത് തന്നെ ദേവദാസിലെ വസ്ത്രാലങ്കാരം ഏറെ ശ്രദ്ധനേടിയിരുന്നു. കൂട്ടത്തിൽ ആരാധകരുടെ മനം കവർന്നത് മാധുരിയുടെ ഖാഗ്ര ചോളിയായിരുന്നു. ഫാഷൻ ലോകത്തെ ചർച്ചാവിഷയമായിരുന്ന ചോളിയെക്കുറിച്ച് ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോഷ്ലയും ഗൃഹാതുരത്വമുണർത്തുന്ന ഓർമകൾ പങ്കുവെച്ചു. ഇതോടെ വീണ്ടും ആ ചോളി ഫാഷൻ ലോകത്തെ ചർച്ചയാകുകയാണ്.

നിറയെ കണ്ണാടികളുള്ള ചോളിയ്ക്ക് 10 കിലോഗ്രാം ഭാരമുണ്ടായിരുന്നു. രണ്ട് മാസമെടുത്താണ് ഈ ചോളി നെയ്തത്. 2015ല്‍ ലണ്ടണിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബേര്‍ട്ട് മ്യൂസിയത്ത് വെച്ച് നടന്ന ഇന്ത്യന്‍ ഫാബ്രിക്ക് പ്രദര്‍ശനത്തിനും ഈ വസ്ത്രമുണ്ടായിരുന്നു. നീത ലുലു ഡിസൈൻ ചെയ്ത മറ്റൊരു ആകർഷകമായ വസ്ത്രമായിരുന്നു മാധുരിയുടെ പച്ച ലഹങ്ക. മൂന്ന് കോടി രൂപയ്ക്കാണ് ആ ലഹങ്ക വിറ്റുപോയത്. ചന്ദ്രമുഖി എന്ന കഥാപാത്രത്തെ ഓർക്കുമ്പോൾ അവരുടെ കമനീയമായ വേഷങ്ങളും ഏതൊരു ആരാധകനും ഓർമ വരും. 40 കോടിയോളം രൂപ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ദേവദാസ് 100 കോടി രൂപയാണ് നേടിയത്. 2002ലാണ് ചിത്രം പുറത്തിറങ്ങിയത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...