ബുള്ളറ്റോടിക്കൽ അത്ര എളുപ്പമല്ല; അത് ജീവിതത്തിലാദ്യം; വീണു; വിനീത്; വിഡിയോ

vineeth-thanneer-mathan-dinangal
SHARE

നവാഗതനായ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന 'തണ്ണീർമത്തൻ ദിനങ്ങൾ' നാളെ മുതല്‍ തിയേറ്ററിലെത്തുകയാണ്. കുമ്പളങ്ങി നൈറ്റ്സിലൂടെ അരങ്ങേറ്റം കുറിച്ച മാത്യു മുഴുനീള കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ഒരു പ്രധാനകഥാപാത്രം അവതരിപ്പിക്കുന്നു. ട്രെയിലർ വൻ ഹിറ്റായതിനു പിന്നാലെ തണ്ണീർ മത്തൻ ഓർമകളെക്കുറിച്ച് വിനീത് മനോരമ ന്യൂസിനോട് സംസാരിച്ചു.

ബുള്ളറ്റോടിച്ചത് ജീവതത്തിലാദ്യം

''ആകെ ലൈസൻസ് എടുക്കാൻ വേണ്ടിയാണ് ടു വീലർ ഓടിച്ചിട്ടുള്ളത്, പിന്നെ സിനിമക്കു വേണ്ടിയും. എനിക്ക് ബുള്ളറ്റ് ഓടിക്കാൻ അറിയില്ല. മുത്തശ്ശിക്കഥയിൽ ജൂ‍‍‍ഡ് ഒരു എസ്ഡി തന്ന് എന്നോട് ഓടിക്കാൻ പറഞ്ഞു. അപർണ ബാലമുരളിയുമൊത്തുള്ള ഒരു പാട്ടാണ്. ചിരിച്ചോണ്ടാണ് ഓടിക്കേണ്ടത്. പക്ഷേ, ഉള്ളിൽ പേടിയായിരുന്നു. പിന്നെ ഒരു സിനിമാക്കാരനിലും അരവിന്ദന്റെ അതിഥികളിലും ടു വീലർ ഓടിച്ചു. ബുള്ളറ്റ് ഓടിക്കുന്നത് ആദ്യയായാണ്. ഇടക്ക് വീഴുകയും ചെയ്തു. വേദനയുണ്ടായിരുന്നു. ഞാൻ ആരോടും പറഞ്ഞില്ല. ചിരിച്ചോണ്ടിരുന്നു. ഇപ്പോൾ ടൂവിലർ ഓടിക്കാൻ പഠിച്ചുവരികയാണ്.

തണ്ണീർമത്തൻ ദിനങ്ങൾ

''തണ്ണിമത്തൻ ജ്യൂസ് കുടിച്ചുകൊണ്ടാണ് സിനിമയിൽ കുട്ടികൾ അവരുടെ പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യുന്നത്. ഞാൻ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ 10 പൈസയുടെ സ്ട്രോങ്ങ് എന്നു പറയുന്ന മിഠായി ഉണ്ടായിരുന്നു, വെള്ളിനിറത്തിലുള്ളത്. എല്ലാ സ്കൂളിനു മുന്നിലും അങ്ങനെയൊരു കടയുണ്ടാകും. തണ്ണീർമത്തൻ ദിനങ്ങൾ എന്നു കേൾക്കുമ്പോൾ‌ ആ ദിവസങ്ങള്‍ എല്ലാവർക്കും ഓര്‍മ വരും. മാത്യവും കൂട്ടരും അഭിനയിക്കുന്നത് കണ്ട് ഞാന്‍ തന്നെ അതിശയിച്ചിട്ടുണ്ട്, ചിരിച്ചിട്ടുണ്ട്''.

അവാര്‍ഡ് നിശകൾ ഇപ്പോഴും ടെൻഷൻ

''അവാർഡ് ഷോകൾക്കൊക്കെ പോകുമ്പോൾ ഇപ്പോഴും മുട്ടിടിക്കും. എങ്ങനെയെങ്കിലും അവാർഡ് ഒന്നു കിട്ടിയിരുന്നെങ്കിൽ പോകാമായിരുന്നു എന്നു വിചാരിക്കും. അഭിനയിച്ചുകൊണ്ടിരിക്കുന്നത് മറ്റേതെങ്കിലും അഭിനേതാവോ സിനിമാക്കാരനോ നിരീക്ഷിക്കുന്നത് കണ്ടാലും നെഞ്ചിടിക്കും''.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...