മികച്ച നടിയായി; പിന്നാലെ ബെൻസ് എ ക്ലാസ് സ്വന്തമാക്കി നിമിഷ; ചിത്രങ്ങൾ

nimisha-sajayan-benz-02
SHARE

സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയതിന് പിന്നാലെ നിമിഷ സജയൻ പുതിയ മെഴ്സിഡസ് ബെൻസ് സ്വന്തമാക്കി. ജർമൻ ആഡംബര വാഹനനിർമാതാക്കളായ മെഴ്സിഡസ് ബെൻസിന്റെ എ ക്ലാസ് ഹാച്ച്ബാക്ക് മോഡലാണ് താരം സ്വന്തമാക്കിയത്. കേരളത്തിൽ ഏകദേശം 28 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 

എ ക്ലാസിന്റെ ഡീസൽ വകഭേദമായ A200d മോഡലാണ് നിമിഷ സ്വന്തമാക്കിയത്. 2.1 ലിറ്റർ ഡീസൽ എഞ്ചിനാണ് എ ക്ലാസിന്റെ കരുത്ത്. 

ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് നിമിഷയ്ക്ക് പുരസ്കാരം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ മലയാളത്തിന് പ്രിയങ്കരിയായത്.

MORE IN ENTERTAINMENT
SHOW MORE