ദ്യുതിയുടെ ഒളിംപിക്സ് സ്വപ്നം പൂവണിയും; നായകനായി സന്തോഷ് പണ്ഡിറ്റെത്തി: വിഡിയോ

santhoshpandit-dyuthi
SHARE

സാമ്പത്തികം വില്ലനായപ്പോൾ സ്വപ്നങ്ങൾ തകർന്ന ദ്യുതിയുടെ വീട്ടിൽ നായകനായി സന്തോഷ് പണ്ഡിറ്റ്. പോത്തൻകോട്ടെ ഒറ്റമുറി വീടിന്റെ പരിമിതികളിൽ താമസിച്ചുകൊണ്ടാണ് ദ്യൂതി എന്ന കായികതാരം രാജ്യാന്തര നേട്ടങ്ങളടക്കം സ്വന്തമാക്കിയത്. സൈക്കിളിങ്ങ്, നീന്തൽ, ട്രയത്ത്‌ലോൺ തുടങ്ങിയ ഇനങ്ങളിലാണ് ദ്യുതിയുടെ നേട്ടം. വീടിന്റെ മൂലയിൽ കെട്ടിവെച്ചിരിക്കുന്ന പഴകിയ ചാക്കിൽ നിറയെ ദ്യുതിയ്ക്ക് ലഭിച്ച സമ്മാനങ്ങളാണ്. ട്രയത്ത്‌ലോണിൽ ഒളിംപിക്സിൽ പങ്കെടുക്കുകയെന്നതാണ് ദ്യുതിയുടെ വലിയ സ്വപ്നം. ഈ സ്വപ്നം യാഥാർഥ്യമായാൽ കേരളത്തിനും അഭിമാനേട്ടമാണ്.

എന്നാൽ ജീവിതപ്രാരാബ്ദങ്ങളും സാമ്പത്തികവും വില്ലനായതോടെ പരിശീലനത്തിന് പോകാൻ സാധിക്കാതെയായി. മരപ്പണിചെയ്താണ് അച്ഛൻ കുടുംബം പുലർത്തുന്നത്, അമ്മ ചെറിയ ജോലികൾ ചെയ്തും താങ്ങായി ഒപ്പമുണ്ട്. മകളുടെ സ്വപ്നത്തിനൊപ്പം ഈ അച്ഛനമ്മമാരും കഴിയുന്നതുപോലെ പ്രോത്സാഹനം നൽകി ഒപ്പം നിന്നു. എന്നാൽ ഒളിംപിക്സ് പോലെയൊരു സ്വപ്നത്തിലേക്ക് മകളെ എത്തിക്കാൻ ഇവർക്ക് സാധിക്കില്ല. നഷ്ടസ്വപ്നത്തിന്റെ പടിവാതിലിൽ നിറകണ്ണുകളോടെ നിൽക്കുന്ന ദ്യുതിയെക്കുറിച്ച് ചിലപ്രാദേശിക ചാനലുകൾ വാർത്ത നൽകിയിരുന്നു. ഇത് ഒരാൾ സന്തോഷ്പണ്ഡിറ്റിനെ അറിയിച്ചു. ദ്യുതിയുടെ ദയനീയാവസ്ഥ കണ്ടാണ് സന്തോഷ് പണ്ഡിറ്റ് പോത്തൻകോട്ടുള്ള വീട്ടിലെത്തിയത്. ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകൻ, പരിശീലനത്തിന് പുതിയ സൈക്കിളും ആവശ്യമാണ്. ഈ ആവശ്യങ്ങൾക്കായി സന്തോഷ്പണ്ഡിറ്റ് സഹായം നൽകി. ഒളിംപിക്സ് എന്ന മോഹത്തിലേക്ക് ദ്യുതിയെ എത്തിക്കാൻ ഇനിയും സഹായം ചെയ്യുമെന്ന് സന്തോഷ്പണ്ഡിറ്റ് സമൂഹമാധ്യമത്തിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്നലെ എന്റെ ഫേസ് ബുക്കില് Dhyuthy എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള് നല്കിയിരുന്നു...

കോഴിക്കോട് നിന്നും കാര്യങ്ങള് നേരില് മനസ്സിലാക്കുവാനായ് ഞാനിന്ന് തിരുവനന്തപുരത്തെത്തി...cycling, swimming , running (triathlon) അടക്കം വിവിധ sports items ല് state, national level നിരവധി പുരസ്കാരങ്ങള് നേടിയിട്ടുണ്ട്... ഇപ്പോള് Olympics പന്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്....

ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലക൯, പലിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..

കാര്യങ്ങള് നേരില് അവരുടെ വീട്ടില് പോയി മനസ്സിലാക്കിയ ഞാ൯ ആ കുട്ടിക്ക് ഒരു കുഞ്ഞു സഹായങ്ങള് ചെയ്തു...

ഭാവിയിലും ചില സഹായങ്ങള് ചെയ്യുവാ൯ ശ്രമിക്കും...

(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാൻ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാൽ മനസ്സിലാവും,,,,, 

നന്ദി ജോസ് ജീ, ഷൈലജ sister, മനോജ് ബ്രോ)

MORE IN ENTERTAINMENT
SHOW MORE