മിന്നും സ്റ്റൈലില്‍ പ്രണവിന്‍റെ രണ്ടാം വരവ്; ആശംസകളുമായി ദുല്‍ഖര്‍: വി‍ഡിയോ

dq-pranav-new-film
SHARE

‘ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്.. എന്താ ഇഷ്ടായില്ലേ.’ പ്രേക്ഷകർ കാത്തിരുന്ന പ്രണവ് മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ പുറത്ത്. ദുൽഖർ സൽമാനാണ് ഫെയ്സ്ബുക്ക് പേജിലൂടെ ടീസർ പങ്കുവച്ചത്. എന്റെ സഹോദരന്റെ കിരീടത്തിലെ അടുത്ത പൊൻതൂവലാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ദുൽഖർ ടീസർ പങ്കുവച്ചത്. 

കിടിലൻ ആക്ഷനും ചുവടുകളുമായി പ്രണവ് ചിത്രത്തിൽ നിറയുകയാണ്. മോഹൻലാലിന്റെ സ്ഫടികത്തിലെ റെയ്ബാൻ ഗ്ലാസ് ഡയലോഗും പ്രണവ് പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾ കൊണ്ട് വൈറലായ ടീസറിൽ ദുൽഖറിനെ അനുസ്മരിപ്പിക്കും വിധമുള്ള ഒരു ഷോട്ടും ആരാധകർ കണ്ടെത്തി കഴിഞ്ഞു. 

രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. നിർമാണം ടോമിച്ചൻ മുളകുപാടമാണ്. പീറ്റർ ഹെയ്‌നാണ് ചിത്രത്തിനായി ആക്ഷൻ ഒരുക്കുന്നത്. വമ്പൻ ആക്ഷൻ സീനുകൾ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ഒരു സർഫറുടെ വേഷത്തിലാണ് പ്രണവ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഈ വേഷത്തിനായി ഏറെ നാളത്തെ സർഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE