ഷക്കീല പോണ്‍ താരമല്ല; ആ വിളി അനാദരം, അവര്‍ അഡല്‍ട്ട് ചിത്രത്തിലെ അഭിനേത്രി: റിച്ച

richa-shakeela
SHARE

ഷക്കീലയെ പോൺനടിയെന്ന് വിളിക്കുന്നതിനെതിരെ റിച്ച ചദ്ദ. ‘നിങ്ങൾ അവരുടെ ചിത്രങ്ങൾ കണ്ടിട്ട് അവരെ പോൺ താരം എന്ന് വിളിക്കുന്നത് പുരുഷാധിപത്യത്തിന്റെ ലക്ഷണമാണ്. ഷക്കീല ഒരു പോൺ സ്റ്റാറല്ല, അഡൾട് വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ അഭിനേത്രിയാണ്. നിങ്ങൾ അവരുടെ സിനിമകൾ കണ്ടിട്ട് അവരോട് അനാദരവ് കാണിക്കുകയാണ്. അവരുടെ നിരവധി ചിത്രങ്ങൾ കണ്ടിട്ടില്ലേ, അവ പണം വാരുകയും ചെയ്തു. മാർക്കറ്റ് ഉള്ളതുകൊണ്ടായിരുന്നു ഈ ചിത്രങ്ങൾ വിജയിച്ചത്..’ അവര്‍ പറഞ്ഞു.

ജന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഷക്കീലയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിലെ നായികയാണ് റിച്ച. പോൺസ്റ്റാറായ ഷക്കീലയെ അല്ല സിനിമയിൽ കാണിക്കുന്നത്, പകരം ആരും കാണാത്ത യാത്രയാണ് ചിത്രത്തിലെന്നും റിച്ച വ്യക്തമാക്കുന്നു. ഈ സിനിമ കണ്ടുകഴിയുമ്പോഴെങ്കിലും പോൺസ്റ്റാർ എന്ന ടാഗ് മാറ്റണമെന്നും റിച്ച പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE